സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ റെയ്ഡ്, പിടിയിലായത് നൂറിലധികം പേർ ; യുകെയിൽ അനധികൃത ജോലിക്കാർക്കെതിരെ പരിശോധന ശക്തം
യുകെയിൽ വിവിധ സ്ഥാപനങ്ങളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന നൂറിലധികം പേർ അറസ്റ്റിൽ. ഇമിഗ്രേഷൻ അധികൃതർ സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിലാണ് ഒട്ടനവധി പേർ പിടിയിലായത്.

ലണ്ടന്‍ ∙ യുകെയിൽ വിവിധ സ്ഥാപനങ്ങളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന നൂറിലധികം പേർ അറസ്റ്റിൽ. ഇമിഗ്രേഷൻ അധികൃതർ സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിലാണ് ഇവർ പേർ പിടിയിലായത്. രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെയുള്ള ലേബർ സര്‍ക്കാരിന്റെ കർശന നടപടിയുടെ ഭാഗമാണിത്.
ജൂലൈ മുതല്‍ നവംബര്‍ വരെ ലണ്ടനിൽ മാത്രം ഹോം ഓഫിസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ ആയിരത്തോളം റെയ്ഡുകളിൽ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥാപനങ്ങൾക്ക് സിവില്‍ പെനാല്‍റ്റി നോട്ടിസ് നല്‍കുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്ക്കേണ്ടി വരിക. കെന്‍സിങ്ടണിലെ ഒരു റസ്റ്ററന്റിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ അനധികൃതമായി ജോലി ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ ആറ് ഏജന്‍സി ജീവനക്കാരെയും അഞ്ച് അനധികൃത ജോലിക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാളുടെ വീസ കാലാവധി കഴിഞ്ഞതായും തിരിച്ചറിഞ്ഞു. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കുന്നതിനും അഭയാര്‍ഥി സംവിധാനം പുനഃസ്ഥാപിക്കുന്നതിനും ഇത്തരം റെയ്ഡുകൾ അനിവാര്യം ആണെന്ന് ബോർഡർ സെക്യൂരിറ്റി ആൻഡ് അസ്‌ലം മിനിസ്റ്റർ ഡാം ആഞ്ചല ഈഗിള്‍ പറഞ്ഞു.
രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗവും ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ നിയമവിരുദ്ധമായ ജോലികളും തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ഡാം ആഞ്ചല ഈഗിള്‍ കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരത്തിൽ വന്നത് മുതല്‍ തന്നെ അറസ്റ്റുകളും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകളും വര്‍ധിച്ചിരുന്നുവെന്നും കാര്‍ വാഷ്, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ എന്നിവ ലക്ഷ്യമിട്ട് അനധികൃത തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ വേതനത്തില്‍ നിയമവിരുദ്ധമായി ജോലി നല്‍കുകയും ചെയ്യുന്നതിലാണ് റെയ്ഡ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡാം ആഞ്ചല ഈഗിള്‍ പറഞ്ഞു.