കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ വച്ച് മരണപ്പെട്ടു. പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍ തോമസ് അബ്രഹാം മണ്ണില്‍ (74) ആണ് മരണപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ വച്ച് മരിച്ചു. പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍ തോമസ് അബ്രഹാം മണ്ണില്‍ (74) ആണ് മരിച്ചത്. ബഹ്‌റൈനിലുള്ള മകനും ഒഐസിസി ബഹ്‌റൈന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് അബ്രഹാം സക്കറിയയുടെയും കുടുംബത്തിന്റെയും അടുത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബ്രഹാമും ഭാര്യ ലിജിനു അബ്രഹാമും.

ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്‍ അറിയിച്ചു. നിഷാന്ത് (കുവൈത്ത്), നിനീഷ് (യുകെ) എന്നിവരാണ് മറ്റു മക്കള്‍.

English Summary:

native of Ernakulam died on a flight while traveling to Bahrain