ദോഹ ∙ മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ പത്തുകണ്ടത്തിൽ വസന്തൻ ( 50) (വസന്തൻ പൊന്നാനി) നാട്ടിൽ അന്തരിച്ചു. ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ പത്തുകണ്ടത്തിൽ വസന്തൻ (50) (വസന്തൻ പൊന്നാനി) നാട്ടിൽ അന്തരിച്ചു. ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

2022ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് തിരിച്ച വസന്തൻ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. സാമൂഹിക പ്രശനങ്ങളോട് ഹാസ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തന്റെ റീലുകളും വിഡിയോകളും സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENT

പ്രവാസി വെൽഫെയർ ഖത്തർ പ്രവർത്തകനായിരുന്നു. വസന്തന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തി. പ്രവാസി വെൽഫെയറിന്റെ സംസ്ഥാന കൗൺസിൽ അംഗം ആരിഫ് പൊന്നാനി വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഭാര്യ: ശൈലജ, മക്കൾ : ബിന്ദുജ, ധനലക്ഷ്മി

English Summary:

Vasanthan, a Talented Mimicry Artist, Actor, and Long-time Expatriate in Qatar Died in Ponnani