അയർലൻഡിലെ കാവനിൽ മലയാളി അന്തരിച്ചു
ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ അന്തരിച്ചു. അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മരിച്ചത്

ഡബ്ലിൻ∙ ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ അന്തരിച്ചു. അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മരിച്ചത്.
ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാന്റെയും പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ്. ഭാര്യ: സ്മിത രാജു. ഏക മകൻ സിറോൺ. സഹോദരങ്ങള്‍: സൈജു (യു.കെ),സനുമോള്‍. (ഓസ്ട്രേലിയ).സംസ്‌കാരം കാവനില്‍ തന്നെ നടത്തുമെന്നാണ് പ്രാഥമിക വിവരം.
കാൻസർ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാവൻ ജനറൽ ആശുപത്രി ജീവനക്കാരൻ ആയിരുന്ന സാജൻ ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. നേരത്തെ കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിങ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.