ക്രിസ്മസ് ദിനത്തിലെ വേർപാട്; ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാൻ യുകെ മലയാളികൾ
നോട്ടിങ്ഹാം∙ ക്രിസ്മസ് ദിനത്തിൽ യുകെയിൽ വിടപറഞ്ഞ കൊല്ലം മാങ്ങാട് സ്വദേശി ദീപക് ബാബുവിന്‍റെ മൃതദേഹം ഈ മാസം 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. നോട്ടിങ്ഹാമിലെ വീട്ടിൽ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു (40) ഹൃദയസ്തംഭനം കാരണം സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. രണ്ടു വർഷം മുൻപാണ് ഭാര്യ

നോട്ടിങ്ഹാം∙ ക്രിസ്മസ് ദിനത്തിൽ യുകെയിൽ വിടപറഞ്ഞ കൊല്ലം മാങ്ങാട് സ്വദേശി ദീപക് ബാബുവിന്‍റെ മൃതദേഹം ഈ മാസം 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. നോട്ടിങ്ഹാമിലെ വീട്ടിൽ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു (40) ഹൃദയസ്തംഭനം കാരണം സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. രണ്ടു വർഷം മുൻപാണ് ഭാര്യ നീതുവും എട്ടു വയസ്സുകാരനായ ഏക മകൻ ഭക്ഷിത് (കേശു) എന്നിവരോടൊപ്പം നോട്ടിങ്ഹാമിലേക്ക് കുടിയേറിയത്.
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ നോട്ടിങ്ഹാം മുദ്ര ആർട്സിന്‍റെ ട്രഷറർ, സേവനം യുകെയുടെ മെമ്പർ എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. മങ്ങാട് വിദ്യാനഗറിൽ ജി. ബാബുവിന്‍റെയും കെ. ജലജയുടെയും മകനാണ്. ദിലീപ് കുമാർ ബാബു, ദിനേഷ് ബാബു എന്നിവർ സഹോദരങ്ങളാണ്.
നാട്ടിലേക്ക് യാത്ര തിരിക്കും മുൻപ് യുകെയിലുള്ള സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ദീപകിന്‍റെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രീമറ്റോറിയത്തിൽ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പൊതുദർശനമുണ്ടാകും. പൊതുദർശനത്തിനു ശേഷം ദീപകിന്‍റെ മൃതദേഹം നാളെ നാട്ടിലേക്ക് അയയ്ക്കും. ഒപ്പം നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിൻ ജേക്കബ് അനുഗമിക്കും. മൃതദേഹം നാട്ടിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. ദീപകിന്‍റെ മരണത്തെ തുടർന്ന് ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഇരുവരെയും ദീപകിന്‍റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹിലാനി അനുഗമിച്ചിരുന്നു.
ദീപകിന്‍റെ ആകസ്മിക വേർപാടിൽ കുടുംബത്തിന് സാന്ത്വനമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മുദ്ര ആർട്സ്, നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ, സേവനം യുകെ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഫണ്ട് ശേഖരണം നടത്തി. റെക്കോർഡ് വേഗത്തിൽ 27,368 പൗണ്ട് ദീപകിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഇതിൽ നിന്ന് ഗോ ഫണ്ട് പ്ലാറ്റ്ഫോം ഫീസ് കുറയുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. യുക്മയുടെ ഫണ്ട് സമാഹരണത്തോട് സഹകരിച്ച എല്ലാ സുമനസുകൾക്കും നന്ദി പറയുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.