പാരിസ്∙ ഫ്രഞ്ച് വലതുപക്ഷ രാഷ്ട്രീയ നേതാവ് ജീൻ മേരി ലെ പെൻ (96) അന്തരിച്ചു. ഏതാനും ആഴ്ചകൾക്കു മുൻപാണ് അദ്ദേഹത്തെ ഒരു വൃദ്ധസദനത്തിലേക്ക് താമസത്തിനായി മാറ്റിയത്. അൾജീരിയൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ലെ പെൻ വലതുപക്ഷ ദേശീയ മുന്നണി സ്ഥാപിച്ചു. 1972 മുതൽ 2011 വരെ അതിന് നേതൃത്വം നൽകി. തുടക്കത്തിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫ്രഞ്ച് വലതുപക്ഷ രാഷ്ട്രീയ നേതാവ് ജീൻ മേരി ലെ പെൻ (96) അന്തരിച്ചു. ഏതാനും ആഴ്ചകൾക്കു മുൻപാണ് അദ്ദേഹത്തെ ഒരു വൃദ്ധസദനത്തിലേക്ക് താമസത്തിനായി മാറ്റിയത്. അൾജീരിയൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ലെ പെൻ വലതുപക്ഷ  ദേശീയ മുന്നണി സ്ഥാപിച്ചു. 1972 മുതൽ 2011 വരെ അതിന് നേതൃത്വം നൽകി. തുടക്കത്തിൽ ഒരു ചെറിയ പിളർപ്പ്  നേരിട്ടെങ്കിലും അദ്ദേഹം പാർട്ടിയെ വലുതാക്കി. ജർമനിയിലെ AfD പോലെ പതിറ്റാണ്ടുകൾക്കു മുമ്പ് യൂറോപ്പിലുടനീളമുള്ള വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലവനായി.

2011ൽ, 56കാരിയായ മകൾ  മറീനെ ഫ്രണ്ട് നാഷനൽ (2018ൽ റാസ്സെംബ്ലെമെന്‍റ് നാഷനൽ എന്ന് പുനർനാമകരണം ചെയ്തു) ഏറ്റെടുക്കുകയും അതിനെ കൂടുതൽ മിതവാദികളായ വലതുപക്ഷക്കാരുടെ പാർട്ടിയാക്കി മാറ്റി. 2015ൽ മറീനെ അന്നത്തെ നാഷനൽ ഫ്രണ്ടിന്റെ ഓണററി ചെയർമാനായിരുന്ന പിതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിതാവ് ജീൻ "ഡീ–ഡെവിലൈസേഷൻ" എന്ന തന്ത്രത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, അതിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതാണു കാരണം.

ADVERTISEMENT

കോടതിയിൽ ഓണററി ചെയർമാൻ പദവി നിലനിർത്താൻ തനിക്ക് ആദ്യം അനുമതിയുണ്ടെന്ന് ലെ പെൻ ഉറപ്പാക്കി. മൂന്നു വർഷത്തിനു ശേഷം (2018) ഇതും റദ്ദാക്കി. 1970കളിൽ ജീൻ മേരി ലെ പെൻ ഒരു ഐ പാച്ചും പിന്നീട് കൃത്രിമ കണ്ണും ധരിച്ചിരുന്നു. അൾജീരിയൻ യുദ്ധത്തിൽ തനിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടുവെന്ന് ഫ്രഞ്ചുകാർ കരുതി. എന്നാൽ 2018ൽ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപകടത്തിൽ കണ്ണ് അന്ധമായതെന്ന് അദ്ദേഹം സമ്മതിച്ചത്.

അദ്ദേഹം രണ്ടുതവണ വിവാഹിതനായി. മുൻ മോഡലായ പിയറെറ്റുമായുള്ള (89) ആദ്യ വിവാഹത്തിൽ നിന്നാണ് മറൈൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മൂന്നു പെൺമക്കൾ ജനിച്ചത്.

English Summary:

Jean-Marie Le Pen passes away