അബുദാബി ∙ തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും

അബുദാബി ∙ തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. താമസം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാമെന്നു വച്ചാൽ അതിനും മാർഗമില്ല. പുതുതായി വാടക കരാർ റജിസ്റ്റർ ചെയ്യുന്നവർക്ക് പുതുക്കുന്നവരെക്കാൾ കൂടിയ നിരക്കാണ് വിവിധ കമ്പനികളും കെട്ടിട ഉടമകളും ഈടാക്കുന്നത്. അതിനാൽ വർധിച്ച നിരക്കാണെങ്കിലും നിലവിലെ വാടക കരാർ പുതുക്കാൻ നിർബന്ധിതരാവുകയാണ് പലരും.

∙ വാടക വർധന 30% വരെ
ദുബായിലെ കരാമ, ഖിസൈസ്, സത്‌വ, ഷാർജയിലെ റോള എന്നിവ പോലെ അബുദാബിയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന മുസഫ റസിഡൻഷ്യൽ ഏരിയകളിൽ (ഷാബിയ) ഫ്ലാറ്റുകൾ കിട്ടാനില്ല. കെട്ടിട ഉടമകൾ 5 മുതൽ 30% വരെ വാടക കൂട്ടിയിട്ടും വർധിച്ച നിരക്കുനൽകി അതതു കെട്ടിടങ്ങളിൽ കഴിയേണ്ട അവസ്ഥയാണ്.

ADVERTISEMENT

ഈ പ്രദേശത്ത് പുതിയ കെട്ടിടങ്ങൾ വരാത്തതും നിലവിലുള്ളവ കാലിയാകാത്തതും മൂലം ആവശ്യം കൂടിവരികയാണ്. അതുകൊണ്ടുതന്നെ ഓരോ വർഷവും വാടകയുടെ 5-10% വരെ കൂട്ടുകയാണ് കെട്ടിട ഉടമകൾ. നിലവിലുള്ള വാടകയെക്കാൾ 5,000 മുതൽ 20,000 ദിർഹം വരെ കൂട്ടിയവരുമുണ്ട്.

നിലവിലുള്ള വാടകയെക്കാൾ 5,000 മുതൽ 20,000 ദിർഹം വരെ കൂട്ടിയവരുമുണ്ട്.. Image Credits: kertu_ee/Istockphoto.com

അതിനു പുറമേ 5000 ദിർഹം ഡിപ്പോസിറ്റ്, 1000 ദിർഹം ജലവൈദ്യുതി ഡിപ്പോസിറ്റ്, 5% വാറ്റ്, ഇന്റർനെറ്റ്, റജിസ്ട്രേഷൻ ഫീസ്, കെട്ടിടത്തിന്റെ വാച്ച്മാനുള്ള ‘സ്നേഹോപഹാരം’ എന്നിവ കൂടി ചേർത്താൽ തുക കൂടും. ബ്രോക്കർമാരുടെ കമ്മിഷൻ വേറെയും.

പുതുതായി കുടുംബത്തെ കൊണ്ടുവരുന്നവർക്ക് മിതമായ നിരക്കിൽ ഫ്ലാറ്റ് കിട്ടാത്ത സ്ഥിതിയാണ്. Representative Image. Image Credit: Renata Photography /Shutterstock.com
ADVERTISEMENT

∙ കെട്ടിടങ്ങൾ കിട്ടാനില്ല
പുതുതായി കുടുംബത്തെ കൊണ്ടുവരുന്നവർക്ക് മിതമായ നിരക്കിൽ ഫ്ലാറ്റ് കിട്ടാത്ത സ്ഥിതിയാണ്. അത്തരക്കാർ തൽക്കാലം പരിചയക്കാരുടെയോ കുടുംബങ്ങളുടെയോ കൂടെ താമസിച്ച ശേഷം അതേ കെട്ടിടത്തിൽ ഒഴിവുവരുന്ന ഫ്ലാറ്റുകളിലേക്ക് മാറുകയാണ് പതിവ്.

∙ ശുചീകരണമില്ല‌, അറ്റകുറ്റപ്പണിയും
30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളിലടക്കം വാടക വർധിപ്പിക്കാൻ ഉടമകൾ മത്സരിക്കുമ്പോഴും കാലോചിതമായ സൗകര്യം ഒരുക്കുന്നില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്താറില്ല. ജലസംഭരണികൾ വർഷങ്ങളായി വൃത്തിയാക്കാത്ത കെട്ടിടങ്ങളുണ്ട്. സമയബന്ധിതമായി ശുചീകരണ, കീടനാശിനി പ്രയോഗം ഇല്ലാത്തതിനാൽ പാറ്റകളുടെ കേന്ദ്രമാണ് പല കെട്ടിടങ്ങളും. അറ്റകുറ്റപ്പണിക്കുള്ള ചെലവ് താമസക്കാരോട് വഹിക്കാനാണ് ചില കെട്ടിട ഉടമകൾ ആവശ്യപ്പെടുന്നത്.

ഈ പശ്ചാത്തലത്തിലാണ് പഴയ കെട്ടിടങ്ങളിൽ വാടക വർധിപ്പിക്കുന്നതിന് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ദുബായ് മാതൃക കൊണ്ടുവരാൻ താമസക്കാർ ആവശ്യപ്പെടുന്നത്. ചിത്രത്തിന് കടപ്പാട്: വാം
ADVERTISEMENT

ദുബായിയെ കണ്ടുപഠിക്കണം
ഈ പശ്ചാത്തലത്തിലാണ് പഴയ കെട്ടിടങ്ങളിൽ വാടക വർധിപ്പിക്കുന്നതിന് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ദുബായ് മാതൃക കൊണ്ടുവരാൻ താമസക്കാർ ആവശ്യപ്പെടുന്നത്.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണിവിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റേറ) അനുമതി നൽകുമ്പോൾ കെട്ടിടങ്ങളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്നുകൂടി ഉറപ്പാക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു.താരതമ്യേന വാടക കുറഞ്ഞ ഉൾപ്രദേശങ്ങളിൽ പോയി താമസിക്കാൻ പലർക്കും സാധിക്കുന്നില്ല. മക്കൾ പഠിക്കുന്ന സ്കൂളുകളുടെ അടുത്തുനിന്ന് ദൂരേയ്ക്കു മാറിയാൽ ബസ് ഫീസ് ഇനത്തിൽ കൂടുതൽ പണം കണ്ടെത്തേണ്ടിവരും.

വാഹന സൗകര്യമില്ലാത്തവർക്കും പുതിയ സ്ഥലങ്ങളിലേക്കു മാറുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ കൂടിയ തുക നൽകി നിലവിലെ സ്ഥലത്ത് തുടരുകയാണ് പലരും. ഫ്ലാറ്റിലെ ഒരു മുറി ഷെയറിങ്ങിന് കൊടുത്ത് ചെലവ് കുറയ്ക്കാമെന്നുവച്ചാൽ നിയമം അനുവദിക്കുന്നില്ല. രക്തബന്ധമില്ലാത്ത ആളുകളെ കൂടെ താമസിപ്പിക്കരുതെന്ന കർശന നിർദേശമാണ് ഓരോ കെട്ടിട ഉടമകളും നൽകുന്നത്. അബുദാബി നഗരസഭയും നിയമം കർശനമാക്കി.വാടക, സ്കൂൾ ഫീസ്, പുസ്തകം, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലും നിരക്കുവർധന വന്നതിനാൽ പ്രവാസികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.

English Summary:

Abu Dhabi Rent Hike Creates Financial Burden for Expats: Amenities Not Increasing, Maintenance Lacking