ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ട്രാൻസ്ജെൻഡറിനെ ക്രൂരമായി കുത്തിപ്പരുക്കേൽപ്പിച്ചു
ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പ്രതികാരമായി ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ റോളർ സ്കേറ്റിങ് പാർട്ടിയിൽ വച്ച് ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും.
ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പ്രതികാരമായി ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ റോളർ സ്കേറ്റിങ് പാർട്ടിയിൽ വച്ച് ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും.
ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പ്രതികാരമായി ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ റോളർ സ്കേറ്റിങ് പാർട്ടിയിൽ വച്ച് ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും.
ലണ്ടൻ∙ ലിംഗസ്വത്വം മറച്ചുവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പ്രതികാരമായി ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ റോളർ സ്കേറ്റിങ് പാർട്ടിയിൽ വച്ച് ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹാരോ ലീഷർ സെന്‍ററിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ 18 കാരിയായ ട്രാൻസ്‌ജെൻഡർ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സമ്മർ ബെറ്റ്‌സ് റാംസി (20), ബ്രാഡ്‌ലി ഹാരിസ് (18), കാമറൂൺ ഒസെ (18), ഷിലോ ഹിൻഡ്‌സ് (18), പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരാണ് കേസിലെ പ്രതികൾ.
ട്രാൻസ്‌ജെൻഡർ പെൺകുട്ടിയുടെ ലിംഗസ്വത്വം മറച്ചുവെച്ചതിൽ പ്രകോപിതനായ ഹാരിസാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇര ഹാരിസിനെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവം ഹാരിസ് രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നു. പിന്നീട് ഇര ട്രാൻസ്‌ജെൻഡർ ആണെന്ന് ഹാരിസിന്‍റെ ഒരു സുഹൃത്ത് അറിയിച്ചു.
റോളർ ഡിസ്കോയിലേക്ക് ഇരയെ വിളിച്ചുവരുത്തിയ പ്രതികൾ "ട്രാൻസ്‌ജെൻഡർ" എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബെറ്റ്‌സ് റാംസി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ പല തവണ കുത്തി. മറ്റ് പ്രതികൾ റോളർ സ്കേറ്റുകളും ബൂട്ടുകളും ഉപയോഗിച്ച് മർദ്ദിച്ചു.
45 സെക്കൻഡ് നീണ്ടുനിന്ന ക്രൂരമായ ആക്രമണത്തിൽ പെൺകുട്ടിക്ക് മൂക്ക്, തുട, കൈ, നിതംബം എന്നിവിടങ്ങളിൽ കുത്തേറ്റു. ബെറ്റ്‌സ് റാംസി 14 തവണ കുത്താൻ ശ്രമിച്ചതായി പ്രോസിക്യൂട്ടർ ദീന ഹീർ കോടതിയിൽ പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ ഹാൻഡ്‌ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ടു.
ബെറ്റ്‌സ് റാംസി ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സ്‌നാപ്ചാറ്റിൽ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കളോട് "ഞാൻ ജയിലിൽ പോകും... ഞാൻ അവളെ 12 തവണ കുത്തി" എന്ന് പറയുകയും ചെയ്തു.
പൊതുജനങ്ങളിൽ ഒരാൾ ഇടപെട്ട് ബെറ്റ്‌സ് റാംസിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ പെൺകുട്ടിക്ക് കൂടുതൽ ഗുരുതരമായ പരുക്കുകൾ സംഭവിക്കുമായിരുന്നുവെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ട്രാൻസ്‌ജെൻഡർ പെൺകുട്ടിക്ക് മാനസികമായും ശാരീരികമായും നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു.
ആക്രമണത്തിന് ശേഷം തനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടാകാറുണ്ടെന്നും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും മോഡലായി ജോലി ചെയ്യാൻ കഴിയില്ലെന്ന് ഭയമുണ്ടെന്നും ട്രാൻസ്‌ജെൻഡർ കോടതിയിൽ പറഞ്ഞു.
"എനിക്ക് വിഷാദരോഗം വന്നു, വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും ഭയമാണ്.എന്നെ വീണ്ടും ആക്രമിക്കുമെന്ന് ഞാൻ നിരന്തരം ഭയപ്പെടുന്നു. ചിലപ്പോൾ ഇത് എന്‍റെ ജീവിതത്തെ മുഴുവൻ കീഴടക്കുന്നതായി എനിക്ക് തോന്നുന്നു. ശരീരത്തിലെ മുറിപാടുകൾ എന്നെ എപ്പോഴും വേദനിപ്പിക്കുന്നു - അവ കാണുമ്പോഴെല്ലാം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത് ഞാനാണെന്ന് എനിക്ക് തോന്നുന്നു.
ട്രാൻസ്‌ജെൻഡർ ആയതിന്‍റെ പേരിൽ മുൻപും എനിക്ക് വിദ്വേഷം നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ ആരെങ്കിലും എന്നോട് ഇത്രയധികം വിദ്വേഷം കാണിക്കുമെന്നും എന്നെ ഇങ്ങനെ ആക്രമിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല" അവർ പറഞ്ഞു.