കെന്റിലെ വാലന്റൈന്‍സ് ദിനത്തിലെ കൊലപാതകം: പ്രതി കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവെന്ന് സൂചന, കൊലയാളി മരിച്ചതായി സംശയം

യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തിൽ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ആൾ സമീപത്തുള്ള നദിയിൽ മുങ്ങി മരിച്ചതായി കരുതുന്നുവെന്ന് പൊലീസ് അറിയിച്ചു.

ലണ്ടൻ ∙ യുകെയിലെ കെന്റിൽ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തിൽ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ആൾ സമീപത്തുള്ള നദിയിൽ മുങ്ങി മരിച്ചതായി കരുതുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി ലണ്ടനിലെ സ്ലോയിൽ നിന്നുള്ള ലിസ സ്മിത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭർത്താവായ എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണെങ്കിലും സമീപത്തെ തേംസ് നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് തോക്ക് ഉൾപ്പടെ ഒരു വാഹനം കണ്ടെത്തിയതിനാൽ പ്രതി നദിയിൽ മുങ്ങി മരിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇപ്പോൾ മൃതദേഹത്തിനായുള്ള തിരച്ചിലിൽ ആണ് പൊലീസ്. കൊലപാതകം നടന്ന ശേഷം പ്രതിയെന്ന് കരുതപ്പെടുന്ന എഡ്വേഡ് സ്റ്റോക്കിങ്സ് സ്മിത്ത് സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വാലന്റൈൻസ് ദിനത്തിൽ തന്നെ ഇത്തരം ഒരു കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് കെന്റ് നിവാസികൾ.