ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയതാണ് ഇന്ത്യക്കാരുടെ വിദേശകുടിയേറ്റം. മലേഷ്യ, സിംഗപ്പൂർ തുടങ്ങി പിന്നീട്, 1970കളുടെ അവസാനം ഗൾഫ് കുടിയേറ്റം ശക്തമായി. ഇപ്പോഴും മലയാളികളുടെ വിദേശപ്രേമത്തിന് യാതൊരു കുറവുമില്ല. എന്നാൽ, അടുത്ത കാലത്തായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും എന്തിന്, ആഫ്രിക്കയിലേക്ക് പോലും മലയാളികൾ ജോലി ആവശ്യാർഥവും വിദ്യാഭ്യാസത്തിനും മറ്റും പോകുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയതാണ് ഇന്ത്യക്കാരുടെ വിദേശകുടിയേറ്റം. മലേഷ്യ, സിംഗപ്പൂർ തുടങ്ങി പിന്നീട്, 1970കളുടെ അവസാനം ഗൾഫ് കുടിയേറ്റം ശക്തമായി. ഇപ്പോഴും മലയാളികളുടെ വിദേശപ്രേമത്തിന് യാതൊരു കുറവുമില്ല. എന്നാൽ, അടുത്ത കാലത്തായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും എന്തിന്, ആഫ്രിക്കയിലേക്ക് പോലും മലയാളികൾ ജോലി ആവശ്യാർഥവും വിദ്യാഭ്യാസത്തിനും മറ്റും പോകുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയതാണ് ഇന്ത്യക്കാരുടെ വിദേശകുടിയേറ്റം. മലേഷ്യ, സിംഗപ്പൂർ തുടങ്ങി പിന്നീട്, 1970കളുടെ അവസാനം ഗൾഫ് കുടിയേറ്റം ശക്തമായി. ഇപ്പോഴും മലയാളികളുടെ വിദേശപ്രേമത്തിന് യാതൊരു കുറവുമില്ല. എന്നാൽ, അടുത്ത കാലത്തായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും എന്തിന്, ആഫ്രിക്കയിലേക്ക് പോലും മലയാളികൾ ജോലി ആവശ്യാർഥവും വിദ്യാഭ്യാസത്തിനും മറ്റും പോകുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയതാണ് ഇന്ത്യക്കാരുടെ വിദേശകുടിയേറ്റം. മലേഷ്യ, സിംഗപ്പൂർ തുടങ്ങി പിന്നീട്, 1970കളുടെ അവസാനം ഗൾഫ് കുടിയേറ്റം ശക്തമായി. ഇപ്പോഴും മലയാളികളുടെ വിദേശപ്രേമത്തിന് യാതൊരു കുറവുമില്ല. എന്നാൽ, അടുത്ത കാലത്തായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും എന്തിന്, ആഫ്രിക്കയിലേക്ക് പോലും മലയാളികൾ ജോലി ആവശ്യാർഥവും വിദ്യാഭ്യാസത്തിനും മറ്റും പോകുന്നു.

അതേസമയം, മലയാളികളുടെയും ഇതര സംസ്ഥാനക്കാരുടെയുമെല്ലാം വിദേശ പ്രേമം മുതലെടുത്ത് ഒട്ടേറെ റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നു. ഇവരിൽ വലിയൊരു ശതമാനവും തട്ടിപ്പിലൂടെ പണം സമ്പാദിക്കാൻ മുതിരുന്നവരാണ്. അടുത്തകാലത്തായി വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടമായവരെക്കുറിച്ചുള്ള വാർത്തകൾ  മനോരമ ഓൺലൈൻ ഒട്ടേറെ തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ADVERTISEMENT

നാട്ടിലും അതുപോലെ ഗൾഫ് മേഖലയിലും ഇത്തരം തട്ടിപ്പുകാർ നിർവ്യാജം വിഹരിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തേക്കും ജോലിയും വീസയും ശരിയാക്കി നൽകുന്നു എന്നൊക്കെ സമൂഹമാധ്യമത്തിലൂടെ പരസ്യം നൽകിയാണ് ഇവർ ഇരകളെ വീഴ്ത്തുന്നത്. ഇതിനായി വൻതുക മുൻകൂറായി വാങ്ങി ചതിക്കുന്നു. പണവും സമയവും നഷ്ടപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. തന്നെ ചതിച്ച ദുബായിലെ ഓഫിസ് തേടി നാട്ടിൽനിന്ന് എത്തുന്നവരെ പോലും അടുത്തകാലത്ത് കണ്ടിട്ടുണ്ട്. പക്ഷേ, അവർക്കാർക്കും പണം തിരിച്ചുകിട്ടാറില്ല.

വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ വലയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടമായർ. Representative Image. Image Credits: EyeEm Mobile GmbH/Istockphoto.com

കാരണം, അത്തരമൊരു ഓഫിസ് അവരുടെ കൈയിലുള്ള മേൽവിലാസത്തിൽ പ്രർത്തിക്കുന്നില്ലായിരുന്നു. ഉള്ളവരോ, വീസയും ജോലിയും ലഭിച്ചില്ലെങ്കിൽ അടച്ച പണം തിരിച്ചു തരുന്നതല്ല എന്ന് മുൻകൂറായി ഇരകൾ ഒപ്പിട്ടുകൊടുത്ത രേഖ കാണിക്കുന്നതോടെ നിരാശയോടെ മടങ്ങേണ്ടി വരുന്നു.

എന്തുകൊണ്ടാണ് ആളുകൾ മൈഗ്രേറ്റ് ചെയ്യുന്നത്?, തട്ടിപ്പുകാരുടെ കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?, എങ്ങനെയാണ് യഥാർഥ റിക്രൂട്ടിങ് ഏജൻസിയെ തിരിച്ചറിയേണ്ടത്?, എന്തൊക്കെയാണ് വിദേശത്തെ ജോലി സാധ്യതകൾ? തുടങ്ങിയ കാര്യങ്ങൾ പത്ത് വർഷത്തോളമായി ദുബായിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന, ഇമിഗ്രേഷൻ പ്രഫഷനലും നാഷനൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമനിറ്റേറിയൻ ഫെഡറേഷൻ യുഎഇ കോ ഓർഡിനേറ്ററുമായ കൊച്ചി പള്ളുരുത്തി സ്വദേശി റൊജിഷ സജിത് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

പണവും സമയവും നഷ്ടപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. Representative Image. Image Credit: Preeti M/istockphoto.com

∙ ഒരാൾ കുടിയേറാൻ തീരുമാനിക്കുമ്പോൾ...
ഇന്ത്യയിലോ ജിസിസിയിലോ ഇന്നത്തെ ജീവിതം ദുരിതപൂർണമായതുകൊണ്ടാണോ പലരും മറ്റു വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ തീരുമാനിക്കുന്നത്? തീർച്ചയായും അല്ല.  ആ രാജ്യത്തുള്ള ഉയർന്ന തൊഴിലവസരം, ആ രാജ്യങ്ങൾ അവരുടെ സ്ഥിര താമസക്കാർക്കും അവരുടെ മക്കൾക്കും നൽകുന്ന സൗജന്യ വിദ്യാഭ്യാസം, ഉയർന്ന ശമ്പളം, പെൻഷൻ ആനുകൂല്യങ്ങൾ, പൗരത്വ ആനുകൂല്യങ്ങൾ മുതലായവയാണ് ഭൂരിഭാഗം ആളുകളുടെയും യൂറോപ്യൻ രാജ്യത്തേയ്ക്കുള്ള കുടിയേറ്റത്തിന് പ്രേരണ. 

ADVERTISEMENT

12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ജിസിസിയിൽ താങ്ങാനാകുന്നതാണ്. എന്നാൽ തുടർപഠനത്തിന് ഇവിടെ കാശ് ഇത്തിരി കൂടുതൽ ചെലവഴിക്കേണ്ടിവരുന്നു. പലരും മക്കൾക്ക് വിദേശത്ത് ഉപരിപഠനത്തിനായി വലിയ തുക ചെലവഴിക്കുന്നുണ്ട്. ഓസ്‌ട്രേലിയ പോലുള്ള ഒരു രാജ്യത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതയെക്കുറിച്ച് അവർ ചിന്തിക്കുന്നു. എന്നാൽ ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കാരണം ഈ സ്വപ്നങ്ങളിൽ ഭൂരിഭാഗവും തകരുകയാണ്.

തെറ്റായ വിവരങ്ങളും വാഗ്ദാനങ്ങളും കൂടാതെ ഈ പ്രക്രിയയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതും മൂലം ലോകത്തെമ്പാടുമുള്ള കുടിയേറ്റ തട്ടിപ്പുകൾക്ക് ആളുകൾ ഇരയാകാൻ കാരണമാകുന്നു. ഇന്ന് ഭൂരിഭാഗം ആളുകളും ജോലിയുടെ കാര്യത്തിലോ പെർമനന്റ് റസിഡൻസി (പിആർ) സംബന്ധമായോ ഒരു രാജ്യത്തേയ്ക്ക് കുടിയേറുന്നത് സ്വപ്നം കാണാൻ ഭയപ്പെടുന്നു.

റൊജിഷ സജിത്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ അറിഞ്ഞിരിക്കേണ്ടത്
1.
എല്ലായ്‌പ്പോഴും ഇമിഗ്രേഷൻ ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ വഴി മാത്രം അപേക്ഷ സമർപ്പിക്കുക.

2.
അപേക്ഷാ നടപടികളും വിവിധ ഘട്ടങ്ങളും  മനസ്സിലാക്കുകയും സർക്കാർ വെബ്സൈറ്റിൽ ക്രോസ് ചെക്ക് ചെയ്യുകയും വേണം. നടപടികളെക്കുറിച്ച്  നന്നായി മനസ്സിലാക്കുന്നത് ചതിക്കുഴികളിൽ വീഴുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ സാധിക്കും.

3.
ഇമിഗ്രേഷൻ സ്ഥാപനത്തിന്റെ സർവീസ് ചാർജുകൾ മാത്രം അവർക്ക് നൽകുകയും സർക്കാർ അധികാരികൾക്ക് അതോറിറ്റി ഫീസ് നേരിട്ട് അടയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക. (അങ്ങനെ ഫീസടക്കാൻ സാധിക്കുന്നതാണ്). നിങ്ങൾ ഫയൽ സമർപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഘട്ടം എത്തിയിട്ടുണ്ടെന്നും ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

വിദേശത്ത് ഉപരിപഠനം. Representational Image. Image Credits: Deepak Sethi/istockphoto.com

4. നിങ്ങൾ ഒരു ഫയൽ തുറക്കുമ്പോൾ റീ ഫണ്ട് നയങ്ങൾ,  നിബന്ധനകളും വ്യവസ്ഥകളും ഇവയൊക്കെ അറിയാൻ സ്ഥാപനം നൽകുന്ന സേവന കരാർ  വായിച്ച് മനസ്സിലാക്കുക.

5.
എന്തെങ്കിലും നിരസിക്കലുകൾ ഉണ്ടായാൽ ഒരു സ്ഥാപനം നിങ്ങൾക്ക് റീഫണ്ട് വാഗ്‌ദാനം ചെയ്യുന്നുവെങ്കിൽ, അത് അവരുടെ കരാറിൽ  റീഫണ്ട് വാഗ്‌ദാനം ചെയ്യുന്നതായി പ്രസ്‌താവിച്ചിരിക്കണം. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് അല്ലെങ്കിൽ തെറ്റായ വിവരം  നകിയത് മൂലം നിങ്ങളുടെ അപേക്ഷയിന്മേൽ തിരസ്കാരം ഉണ്ടായാൽ  നിങ്ങൾക്ക് മുഴുവൻ റീഫണ്ട് ലഭിക്കും. മിക്ക സ്ഥാപനങ്ങളുടെയും റീ ഫണ്ട് പോളിസിയിൽ ഇത് എഴുതിവച്ചിരിക്കുന്നത് മൂലം റീ ഫണ്ട് ലഭിക്കുമെന്നാണ് പലരും  തെറ്റിദ്ധരിക്കുക. എന്നാൽ അത് അവരുടെ തെറ്റാണെന്ന് എങ്ങനെ തെളിയിക്കും എന്നതാണ് ചോദ്യം. അതുമൂലം നിങ്ങൾക്ക് നിങ്ങളുടെ പണം തിരിച്ച് ലഭിക്കുകയുമില്ല. കാരണം, മിക്ക യൂറോപ്യൻ വർക് വീസകളിലും റിജക്‌ഷൻ വളരെ കൂടുതലാണ്. ഒരു വീസ റിജക്ടായാൽ, അതിലൊരിക്കലും ഏജൻസിയുടെ ഭാഗത്തുള്ള പിശകാണെന്ന് രേഖപ്പെടുത്താറില്ല. അതുകൊണ്ട് തന്നെ റിജക്‌ഷൻ വന്നാൽ ഒരു റീഫണ്ടും ആർക്കും ലഭിക്കില്ല.

ADVERTISEMENT

∙ വീസ നിരസിക്കാൻ കാരണങ്ങളേറെ
തൊഴിൽ വീസക്ക് വേണ്ടിയുള്ള, പ്രത്യേകിച്ച് യൂറോപ്പ് വർക്ക് വീസ  നിരസിക്കാനുള്ള കൃത്യമായ കാരണം സൂചിപ്പിക്കാറില്ല. പകരം അത് നിരസിക്കാൻ കാരണമായേക്കാവുന്ന ഒരു കൂട്ടം കാരണങ്ങളെ എടുത്തുകാണിക്കുന്നു. അതുകൊണ്ട് യൂറോപ്പ് പോലുള്ള വർക്ക് വീസയൊക്കെ പണം കൈമാറുമ്പോൾ, എംബസി വീസ തിരസ്ക്കരിച്ചാൽ ആരുടെ തെറ്റ് ആണെങ്കിലും റീ ഫണ്ട് ക്ലിയർ ആയി ഉണ്ടോ എങ്കിൽ എത്ര ശതമാനം എന്ന കാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. ഇനി റീ ഫണ്ട് പോളിസി ഇല്ലെങ്കിൽ ഒരുപക്ഷേ,  വീസ കിട്ടിയില്ലെങ്കിൽ എത്ര പണം ആണ് നിങ്ങൾക്ക് നഷ്ടമാകാൻ സാധ്യതയുള്ളത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

ഓസ്‌ട്രേലിയ പോലുള്ള ഒരു രാജ്യത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതയെക്കുറിച്ച് അവർ ചിന്തിക്കുന്നു. Image Credit: BongkarnGraphic / ShutterStockphotos.com.

6. ⁠ഓസ്‌ട്രേലിയ മൈഗ്രേഷനായി നിങ്ങൾ അപേക്ഷിക്കുമ്പോൾ, എലിജിബിലിറ്റി പോയിന്റും ഇപ്പോഴത്തെ ഇൻവിറ്റേഷൻ കട്ട് ഓഫും( invitation cut off) മനസ്സിലാക്കുക.

7. ⁠
നിലവിലെ ഇൻവിറ്റേഷൻ സ്കോറിൽ  എത്തിച്ചേരാനുള്ള നിങ്ങളുടെ സാധ്യതകൾ മനസ്സിലാക്കുക, അതിന് ഇംഗ്ലിഷ് ഭാഷയിൽ കൂടുതൽ സ്കോർ ആവശ്യമുണ്ടെങ്കിൽ അതിനായി ശ്രമിക്കുക. കാരണം നിങ്ങൾക്ക് നിലവിലെ ഇൻവിറ്റേഷൻ കട്ട്ഓഫിൽ എത്താൻ കഴിയുമെങ്കിൽ നിങ്ങളുടെ ഇൻവിറ്റേഷൻ സാധ്യത നിസ്സംശയം ഉയർന്നതായിരിക്കും. അതേസമയം നിങ്ങളുടെ പോയിന്റുകൾ നിലവിലെ ഇൻവിറ്റേഷൻ സ്കോറിനേക്കാൾ കുറവാണെങ്കിൽ എലിജിബിലിറ്റി ഇൻവിറ്റേഷൻ ഉറപ്പുനൽകുന്നില്ലെന്ന് മനസ്സിലാക്കുക.

Representative Image. Image Credit: Boris Jovanovic/istockphoto.com

∙ എലിജിബിലിറ്റിയുള്ള എല്ലാവർക്കും ക്ഷണം ലഭിച്ചേക്കില്ല
എലിജിബിലിറ്റിയുള്ള എല്ലാവർക്കും ക്ഷണം ലഭിച്ചേക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക. അതിനാൽ നിങ്ങളുടെ മൊത്തം സ്കോർ കഴിയുന്നത്ര ഉയർന്നതായി നിലനിർത്താൻ ശ്രമിക്കുക. കുറഞ്ഞ സ്കോറുള്ള ആളുകൾക്ക് ക്ഷണ അവസരങ്ങൾ ഇല്ലെന്ന് ഇതിനർഥമില്ല. ഒരു വ്യക്തിക്ക് മൈഗ്രേറ്റ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ, അവരുടെ സ്കോർ കുറവാണെങ്കിലും അതാത് സംസ്ഥാനം അല്ലെങ്കിൽ പ്രദേശത്ത് നിന്ന് നാമനിർദേശം ചെയ്യപ്പെടണം.

അതിനാൽ എല്ലാ വീസാ സബ്ക്ലാസ്സുകളിലും അപേക്ഷിച്ചുകൊണ്ടിരിക്കണം. എന്നാൽ സ്കോർ കുറഞ്ഞ സാഹചര്യത്തിൽ എത്ര നാളുകളെടുക്കും ഇൻവിറ്റേഷൻ കിട്ടാനെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇൻവിറ്റേഷൻ കിട്ടാതെയും ഇരിക്കാം.  പക്ഷേ ഒരു വ്യക്തി കാത്തിരിക്കാൻ തയാറാണെങ്കിൽ ക്ഷണിക്കപ്പെടുന്നതുവരെ അയാൾ അപേക്ഷിച്ചുകൊണ്ടിരിക്കണം. അതോടൊപ്പം സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും വേണം.

മൂന്ന് നാല് മാസത്തിനുള്ളിൽ ആഗ്രഹിച്ച സ്ഥലത്ത് എത്തണമെന്നുള്ളവർക്ക് യോജിച്ചതല്ല പിആർ പാത്ത് വേകൾ. കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുന്നതാണ് പിആറിന്റെ നടപടികളുടെ സമയം. സ്കോർ കുറവാണെങ്കിലും ഇതുലും കൂടുതലൽ സമയമെടുത്തേക്കാം. എന്നാൽ നിശ്ചിത സമയം മുൻകൂട്ടി പറയാൻ പറ്റില്ല. എൻജിനീയർമാർ,ഐടി പ്രഫഷനലുകൾ, ഷെഫ്, ആരോഗ്യ ജീവനക്കാർ തുടങ്ങിയ സ്കിൽഡ് വർക്കേഴ്സിനാണ് ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ജോലി സാധ്യതയുള്ളത്. കൂടാതെ പെൻഷൻ ആനുകൂല്യങ്ങൾ, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, പൗരത്വം തുടങ്ങിയവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.

∙ എല്ലാം തട്ടിപ്പല്ല, ബുദ്ധിപൂർവം നീങ്ങിയാൽ വിദേശത്തെത്താം
ഈ രാജ്യങ്ങളിൽ സ്റ്റുഡന്റ് വീസയിലോ ജോലി വീസയിലോ ഉള്ള ആളുകൾ പോലും പിആറിനായി ബുദ്ധിമുട്ടിക്കൊണ്ടിരിക്കെ, മറ്റു രാജ്യങ്ങളിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്ക് എങ്ങനെ പിആർ കിട്ടാനാണ്,  ഇതെല്ലാം തട്ടിപ്പാണെന്ന് ചില രാജ്യങ്ങളിൽ താമസിക്കുന്നവരിൽ നിന്ന് കേൾക്കുന്നത് സാധാരണമാണ്. ഇങ്ങനെ പറയുന്നത് ഇമിഗ്രേഷനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തവരാണ്. 

Representative Image. Credit: Pyrosky/istockphoto

ഒരു രാജ്യത്ത് വർക്ക്,  സ്റ്റുഡന്റ് വീസയിൽ പോകുമ്പോൾ നിങ്ങൾക്ക് സ്ഥിര താമസം ഉറപ്പ് നൽകില്ല. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾക്ക് സ്കിൽ ഷോർട്ടേജുള്ള പട്ടികയുണ്ട്. ഓസ്‌ട്രേലിയയിൽ ഉയർന്ന ഡിമാൻഡുള്ള തൊഴിലുകൾക്ക് മാത്രമേ അവിടെ സ്ഥിര താമസം (Permanent Residency) ലഭിക്കൂ. ഇപ്പോൾ ഒരു വ്യക്തി ഓസ്‌ട്രേലിയയിലാണെങ്കിൽ, അയാൾ പിആറിന് അപേക്ഷിക്കുമ്പോൾ ഓൺ ഷോർ (ON shore) അപേക്ഷയായി കണക്കാക്കും. ഇൻവിറ്റേഷൻ കട്ട് ഓഫും വ്യത്യസ്തമാണ്.

ഓസ്‌ട്രേലിയയക്ക് പുറത്തുള്ള വ്യക്തി ഓഫ് ഷോർ അപേക്ഷകനായി കണക്കാക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഒരാളുടെ ഇൻവിറ്റേഷൻ കട്ട് ഓഫും ഓസ്ട്രേലിയയിൽത്തന്നെയുള്ള ആളുകളുടെ കട്ട് ഓഫും വ്യത്യസ്തമാണ്.  അടുത്തിടെ ചില തസ്തികകളുടെ ഇൻവിറ്റേഷൻ സ്കോർ ഓസ്ട്രേലിയയക്ക് പുറത്തുള്ളവരെ ചെറിയ സ്കോറിലും അതേ അപേക്ഷ തസ്തിക ഓസ്ട്രേലിയയിലുള്ളവർക്ക് കൂടുതൽ സ്കോറിലും വിളിക്കുകയുണ്ടായി.  അത് അവിടുത്തെ ആവശ്യമനുസരിച്ച് ഓരോ സമയവും ഇൻവിറ്റേഷൻ കട്ട് ഓഫ് മാറി വരും.

അപേക്ഷിക്കുന്ന ഒരാളെ സംബന്ധിച്ച് ഇതിന് വലിയ ചെലവ് ഇൻവിറ്റേഷന് മുൻപേ വരാത്തതുകൊണ്ട് തന്നെ സമയമെടുത്ത് പിആർ കിട്ടിയാലും, കിട്ടുന്ന സമയത്ത് അവർക്ക് കുടുംബമായി റി ലൊക്കേറ്റ് ചെയ്യാനും പിആർ ആനുകൂല്യങ്ങൾ ലഭിക്കാനും സഹായിക്കും.  വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ ഈ പ്രക്രിയയെക്കുറിച്ച് മതിയായ വിവരങ്ങൾ ശേഖരിച്ച ശേഷം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - +971 54 207 7070, റൊജിഷ.

English Summary:

Immigration professional UAE Coordinator of the National Human Rights and Humanitarian Federation Rojisha Sajith explains how to escape the trap of fraudsters, how to identify a genuine recruitment agency and job opportunities abroad

Show comments