ജര്‍മനിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് വെര്‍ഡി യൂണിയന്‍. ഡ്യൂസല്‍ഡോര്‍ഫ്, കൊളോണ്‍ എന്നീ എയര്‍പോര്‍ട്ട് ജീവനക്കാരാണ് ഒരു ദിവസത്തെ "മുന്നറിയിപ്പ് പണിമുടക്ക്" നടത്താന്‍ പോകുന്നത്. മാര്‍ച്ച് 14 ന് ആരംഭിക്കുന്ന അടുത്ത ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് വെര്‍ഡി യൂണിയന്‍. ഡ്യൂസല്‍ഡോര്‍ഫ്, കൊളോണ്‍ എന്നീ എയര്‍പോര്‍ട്ട് ജീവനക്കാരാണ് ഒരു ദിവസത്തെ "മുന്നറിയിപ്പ് പണിമുടക്ക്" നടത്താന്‍ പോകുന്നത്. മാര്‍ച്ച് 14 ന് ആരംഭിക്കുന്ന അടുത്ത ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി. നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ ഏറ്റവും വലിയ രണ്ട് വിമാനത്താവളങ്ങളില്‍ ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ പണിമുടക്ക് നടത്തുമെന്ന് വെര്‍ഡി ട്രേഡ് യൂണിയന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

കൊളോണ്‍-ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ് രാജ്യാന്തര വിമാനത്താവളങ്ങളിലെ വാക്കൗട്ടുകള്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഞായറാഴ്ച വൈകുന്നേരം കൊളോണിലും തിങ്കളാഴ്ച രാവിലെ ഡ്യൂസല്‍ഡോര്‍ഫിലും സമരം ആരംഭിക്കുമെന്ന് വെര്‍ഡി അറിയിച്ചു. 2023ല്‍ 19 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത ജര്‍മനിയിലെ നാലാമത്തെ വലിയ വിമാനത്താവളമാണ് യൂറോവിങ്സ് എന്ന എയര്‍ലൈനിന്റെ കേന്ദ്രമായ ഡ്യൂസല്‍ഡോര്‍ഫ് ഇന്റര്‍നാഷനല്‍. മറ്റ് നിരവധി എയര്‍ലൈനുകളുടെ പ്രധാന ലക്ഷ്യസ്ഥാനമാണിത്.

English Summary:

Germany: Verdi union calls strikes at two major airports