അയർലൻഡിലെത്തിയത് മകനെയും കുടുംബത്തെയും സന്ദർശിക്കാൻ; നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ അങ്കമാലി സ്വദേശി അന്തരിച്ചു

അയർലൻഡിലുള്ള മകനെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനിൽ അന്തരിച്ചു.

ഡബ്ലിൻ∙ അയർലൻഡിലുള്ള മകനെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനിൽ അന്തരിച്ചു. അങ്കമാലി കറുകുറ്റി പന്തക്കൽ പൊട്ടംപറമ്പിൽ തോമസ് മൈക്കിൾ (74) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ വിടപറഞ്ഞത്. ഡബ്ലിൻ ബ്ലാക്ക്റോക്കില സ്റ്റെപ്സൈഡിലുള്ള മകൻ സിജോ തോമസിന്റെ വസതിയിൽ വച്ചാണ് മരിച്ചത്. ഡിസംബറിൽ മൂന്ന് മാസത്തെ സന്ദർശനത്തിനായി ഭാര്യയുമൊത്ത് അയർലൻഡിൽ എത്തിയ തോമസ് മാർച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം.
വളരെ സജീവമായി എല്ലാവരോടും ഇടപെട്ടിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണർന്നയുടനെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലില്ലി തോമസ് ചെറുതാനിക്കൽ (കഞ്ഞിക്കുഴി). മകൾ: ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കൾ: മെറീന തോമസ് (മാർലെ നഴ്സിങ് ഹോം/ബ്ലാക്ക്റോക്ക് ക്ലിനിക്), ബിജു റാഫേൽ (ദുബായ്). ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ്‌സ് സിറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.