ലണ്ടൻ ∙ ലോകകപ്പ് ഹോക്കിയിൽ ഇംഗ്ലണ്ടിന്റെ വനിതാ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികൾ. പുരുഷന്മാരുടെ ടീമിന്റെ കോച്ചും രണ്ടു താരങ്ങളും മലയാളിയാണ്.

ലണ്ടൻ ∙ ലോകകപ്പ് ഹോക്കിയിൽ ഇംഗ്ലണ്ടിന്റെ വനിതാ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികൾ. പുരുഷന്മാരുടെ ടീമിന്റെ കോച്ചും രണ്ടു താരങ്ങളും മലയാളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലോകകപ്പ് ഹോക്കിയിൽ ഇംഗ്ലണ്ടിന്റെ വനിതാ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികൾ. പുരുഷന്മാരുടെ ടീമിന്റെ കോച്ചും രണ്ടു താരങ്ങളും മലയാളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലോകകപ്പ് കബഡിയിൽ ഇംഗ്ലണ്ടിന്റെ വനിതാ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികൾ. പുരുഷന്മാരുടെ ടീമിന്റെ കോച്ചും രണ്ടു താരങ്ങളും മലയാളിയാണ്.

വൈപ്പിൻ നായരമ്പലം സ്വദേശിയായ ആതിര സുനിലാണ് ഇംഗ്ലണ്ട് വനിതാ കബഡി ടീമിനെ ലോകകപ്പ് കബഡിയിൽ നയിക്കുന്നത്. ആതിരയ്ക്ക് കരുത്തായി കോട്ടയം ഏറ്റുമാനൂർ സ്വദേശി പേഴ്സിമോൾ കെ പ്രേണി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീലിമ ഉണ്ണി, നീരജ ഉണ്ണി എന്നിവരും ടീമിലുണ്ട്. മലയാളി കരുത്തിൽ കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിന്റെ കോച്ചും മറ്റ് ടീമംഗങ്ങളും.

ADVERTISEMENT

മാർച്ച് 17 മുതൽ 23 വരെയാണ് ഈ വർഷത്തെ കബഡി ലോകകപ്പ് മൽസരങ്ങൾ. ബർമിങ്ങാം, കവൻട്രി, വൽസാൽ, വോൾവറാംപ്റ്റൺ എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറുന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഗ്രൂപ്പ് എയിൽ ഹോങ്കോങ്, പോളണ്ട്, ടാൻസാനിയ എന്നിവർക്കൊപ്പമാണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ഇന്ത്യ, ഈജിപ്ത്, സ്കോട്ട്ലൻഡ്, കെനിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന 60 മത്സരങ്ങൾക്കൊടുവിലാകും ചാംപ്യൻമാരെ കണ്ടെത്തുക.

ADVERTISEMENT

വനിതാ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാലുപേരാണ് മലയാളികളെങ്കിൽ പുരുഷന്മാരുടെ ടീമിൽ കോച്ചും രണ്ടും കളിക്കാരും മലയാളികളാണ്. മലപ്പുറം പൊന്നാനി സ്വദേശി കെ. മഷൂദ്, കാസർഗോഡ് ചെറുവത്തൂർ സ്വദേശി അഭിജിത് കൃഷ്ണൻ എന്നിവരാണ് പുരുഷ ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ. ബ്രിട്ടിഷ് കബഡി ലീഗിൽ റണ്ണേഴ്സ് അപ്പായ നോട്ടിങ്ങാം റോയൽസിന്റെ കളിക്കാരാണ് ഇവർ ഇരുവരും.

ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ മലയാളി താരം മാത്യു സജുവാണ് പുരുഷ ടീമിന്റെ ഹെഡ് കോച്ച്. മാത്യുവിന്റെ ശിക്ഷണത്തിൽ മലയാളികളടങ്ങുന്ന പുരുഷന്മാരുടെ ടീമും ആതിര സുനിലിന്റെ നേതൃത്വത്തിൽ നാല് മലയാളികളടങ്ങിയ വനിതാ ടീമും കബഡി കിരീടമണിയുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇംഗ്ലണ്ടിലെ മലയാളി സുഹൃത്തുക്കൾ. ബ്രിട്ടിഷ് കബഡി ലീഗിൽ ചാംപ്യൻമാരായ നോട്ടിങ്ങാം ക്യൂൻസിലെ താരങ്ങളാണ് ഇപ്പോൾ ദേശീയ ടീമിൽ ഇടം നേടിയ നാല് മലയാളി താരങ്ങളും.

ADVERTISEMENT

നോർത്തംബ്രിയ യണിവേഴ്സിറ്റിയിൽ എംഎസി ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതാണ്  ആതിര. പഠനശേഷം ജോലിയിൽ പ്രവേശിച്ചെങ്കിലും ചെറുപ്പത്തിലേ ഒപ്പംകൂട്ടിയ ഹോക്കിയെ മറന്നില്ല. കഠിനമായ പരിശീലനത്തിലൂടെയും അർപ്പണത്തിലൂടെയും ആതിര എത്തിച്ചേർന്നത് ഇംഗ്ലണ്ട് ടീമിന്റെ  ക്യാപ്റ്റൻ പദവിയിലാണ്. 17 വർഷത്തെ കഠിനമായ പരിശീലനത്തിന്റെ ഫലപ്രാപ്തികൂടിയാണിത്. കബഡിക്കൊപ്പം ദീർഘദൂര ഓട്ടവും ആതിരയുടെ ഇഷ്ട കായിക ഇനമാണ്. 2024ലെ ഗ്രേറ്റ് നോർത്ത് റൺ ഹാഫ് മാരത്തണും ആതിര വിജയകരമായി ഇതിനിടെ പൂർത്തിയാക്കി. പേഴ്സിമോൾ. നീലിമ, നീരജ എന്നീ താരങ്ങളും പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയവരാണ്. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചെങ്കിലും ഇവരും ചെറുപ്പത്തിലേ തുടങ്ങിയ കബഡി പരിശീലനം തുടർന്നു.

English Summary:

4 Malayalis, including captain, in England's women's Kabaddi team for World Cup