വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൻ കലാസാംസ്കാരിക സമ്മേളനം മാർച്ച് 29ന്

ലണ്ടൻ ∙ വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയന് നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരികവേദിയുടെ 19–ാം സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം 3ന് വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്യും. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ

ലണ്ടൻ ∙ വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റീജിയന് നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരികവേദിയുടെ 19–ാം സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം 3ന് (യുകെ സമയം) വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്യും. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.
ചര്‍ച്ചുകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള മദൃവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ ഹൈക്കോടതി അഭിഭാഷകനും ജനസേവ ശിശുഭവന് പ്രസിഡന്റുമായ അഡ്വ. ചാര്‍ളി പോളും 30 വര്‍ഷമായി ദുബായിയില്‍ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് മെമ്പറുമായ ഡോ. ജോര്‍ജ് കാലിയാടന്‍ എന്നിവരാണ്.
ശതോത്തര സുവര്‍ണജൂബിലി ആഘോഷിക്കുന്ന ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര വീണ്ടും ഈ കലാസാംസ്കാരിക വേദിയില്‍ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച വേള്‍ഡ് മലയാളി കണ്‍സില്‍ യുറോപ്പ് റീജിയന് ഒരുക്കുന്ന ഈ കലാസാംസ്്കാരികവേദിയുടെ അടുത്ത സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം മൂന്നുമണിക്ക് (യുകെ സമയം) (ഇന്ത്യന്‍ സമയം: 08:30 PM, യുഎഇ സമയം: 7 PM, UK Time 15.00, German Time 16:00) വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കും.
കലാസാംസ്കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ പങ്കെടുക്കാം. മാത്രമല്ല, കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും. ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും.