സെന്റ് പാട്രിക് ഡേ പരേഡിൽ പങ്കുചേർന്ന് അയർലൻഡിലെ ന്യൂകാസിൽ വെസ്റ്റ് മലയാളി കൂട്ടായ്മ
അയർലൻഡിലെ ലിമറിക് കൗണ്ടിയിലെ ന്യൂകാസ്റ്റ്‌വെസ്റ്റിൽ സംഘടിപ്പിച്ച സെന്റ് പാട്രിക് ദിനാഘോഷത്തിൽ മലയാളി സാന്നിധ്യം മാറ്റു കൂട്ടി.

ന്യൂകാസിൽ ∙ അയർലൻഡിലെ ലിമറിക് കൗണ്ടിയിലെ ന്യൂകാസിൽ വെസ്റ്റിൽ സംഘടിപ്പിച്ച സെന്റ് പാട്രിക് ദിനാഘോഷത്തിൽ മലയാളി സാന്നിധ്യം മാറ്റു കൂട്ടി.
വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരേഡിൽ പ്രച്ഛന്ന വേഷവും നിശ്ചലദൃശ്യവും അവതരിപ്പിച്ചു. ഇന്ത്യൻ പരമ്പരാഗത വേഷവിധാനങ്ങളും നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പങ്കെടുത്തു. നൂറോളം ഇന്ത്യക്കാർ ആഘോഷത്തിന് എത്തിയിരുന്നു.
ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു മലയാളികൾ പരേഡിന് വരവേറ്റത്. ഇന്ത്യൻ പതാകകൾ കൊണ്ടും ബലൂണുകൾ കൊണ്ടും നിറഞ്ഞ പരേഡാണ് ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്യൂണിറ്റി കാഴ്ചവച്ചത്.