മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ 22 -ാമത് നാഷനൽ കോൺഫറൻസ്
യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷന്റെ (MPA UK) 22 -ാമത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് ഏപ്രിൽ 18 മുതൽ 20 വരെ ട്രിനിറ്റി സ്കൂളിൽ നടത്തപ്പെടുന്നു.

ലണ്ടൻ ∙ യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷന്റെ (MPA UK) 22 -ാമത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് ഏപ്രിൽ 18 മുതൽ 20 വരെ ട്രിനിറ്റി സ്കൂളിൽ നടത്തപ്പെടുന്നു.
എംപിഎ യുകെ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കുന്നു. പാസ്റ്റർ സാം റോബിൻസൺ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജനങ്ങളുടെ സെക്ഷനിൽ ഡോ. ബ്ലെസൺ മേമനയും, ലേഡീസ് സെക്ഷനിൽ സിസ്റ്റർ ഷീല തോമസും ശുശ്രൂഷിക്കുന്നു. കോൺഫറൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ പാസ്റ്റർ എമിൽ ജോണിന്റെ നേതൃത്വത്തിൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
(വാർത്ത : പോൾസൺ ഇടയത്ത്)