ലിവർപൂളിൽ ‘വിറാൾ മലയാളി കമ്മ്യൂണിറ്റി’ക്ക് നവനേതൃത്വം; ജോഷി ജോസഫ് പ്രസിഡന്റ്, സിബി സാം തോട്ടത്തിൽ സെക്രട്ടറി

യുകെയിലെ ലിവർപൂളിൽ വിറാളിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്‌മയായ വിറാൾ മലയാളി കമ്യൂണിറ്റി (വിഎംസി) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലിവർപൂൾ ∙ യുകെയിലെ ലിവർപൂളിൽ വിറാളിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്‌മയായ വിറാൾ മലയാളി കമ്യൂണിറ്റി (വിഎംസി) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത് വിഎംസിയുടെ വാർഷിക പൊതുയോഗത്തിലാണ്. പുതിയ വർഷം നടപ്പിലാക്കേണ്ട പരിപാടികളുടെ രൂപരേഖ തയ്യാറാക്കിയ ശേഷം യോഗം പിരിഞ്ഞു. ജോഷി ജോസഫ് (പ്രസി) ആയും സിബി സാം തോട്ടത്തിൽ (സെക്ര) ആയും തിരഞ്ഞെടുക്കപ്പെട്ടു. വാർഷിക പൊതുയോഗത്തിന് ശേഷം ഇഫ്താർ സംഗമവും നടന്നു.
മറ്റ് ഭാരവാഹികൾ: മനോജ് തോമസ് ഓലിക്കൽ (ഫിനാൻസ് ഓഫി), ജെസ്വിൻ കുളങ്ങര (വൈ. പ്രസി), ഷൈമ സജി (ജോ. സെക്ര), ലിൻസൺ ലിവിങ്‌സ്റ്റൺ (പിആർഒ), ബിജു ജോസഫ് (ചാരിറ്റി കോഓർഡിനേറ്റർ), ഹണി പ്രവീൺ, മഹേഷ് വേലായുധൻ (ആർട്സ് കോഓർഡിനേറ്റർമാർ), ജിബു കുടിലിൽ ജോസഫ് (സ്‌പോർട്‌സ് കോഓർഡിനേറ്റർ), അമിത് സാക്സൺ (യൂത്ത് കോഓർഡിനേറ്റർ), ഡിറ്റോ ഡേവിസ്, ബാബു ആന്റണി (പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ). പുതിയ ഭരണസമിതിയുടെ ആദ്യ പരിപാടിയായി റമസാൻ- വിഷു- ഈസ്റ്റർ സംഗമമായ 'ഒരുമ 2025' ഏപ്രിൽ 20ന് നടത്താൻ വിഎംസി തീരുമാനിച്ചു.