ദോഹ ∙ മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ സുസജ്ജം. സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് മഴവെള്ളം നീക്കുന്നതിനാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്.

ദോഹ ∙ മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ സുസജ്ജം. സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് മഴവെള്ളം നീക്കുന്നതിനാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും പഠനം നടത്തിയ ശേഷമാണ് മുൻഗണനാ സ്ഥലങ്ങൾ നിശ്ചയിച്ചതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യുപ്‌മെന്റ് വകുപ്പ് അസി. ഡയറക്ടർ മർസൂഖ് അൽ മിസെയ്ഫർ വിശദീകരിച്ചു.

ADVERTISEMENT

മഴവെള്ളം നീക്കലിനായി മന്ത്രാലയത്തിന്റെ പുതിയ ഏകീകൃത പ്രവർത്തന കേന്ദ്രത്തെ  184 ൽ വിളിക്കാം. മഴക്കാലത്തെ നേരിടാൻ സംയുക്ത മഴവെള്ള അടിയന്തര കമ്മിറ്റി ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തെ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

എല്ലാ മഴവെള്ള ടാങ്കുകളുടെയും പമ്പുകളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കുകയും മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിഹാര മാർഗങ്ങൾ നടപ്പാക്കുകയും ചെയ്തു. റോഡുകളിലെ 'ബ്ലാക്ക് പോയിന്റു'കൾ കണ്ടെത്തും. ദിവസേന ബ്ലാക്ക് പോയിന്റുകളിൽ നിന്ന് വെള്ളം നീക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം തയാറാണ്.  

ADVERTISEMENT

തൊഴിലിടങ്ങളിലെ വെള്ളക്കെട്ടുകൾക്ക് തടയിടാൻ നിർമാണ കമ്പനികളുമായി കമ്മിറ്റി സഹകരിക്കുന്നുണ്ട്. രാജ്യത്തുടനീളമായുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നവീകരണ, അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.