ഷാർജ ∙ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ എട്ടു ഇന്ത്യൻ യുവാക്കൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാതെ ദിവസങ്ങളോളം കനത്ത ചൂടും സഹിച്ചു

ഷാർജ ∙ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ എട്ടു ഇന്ത്യൻ യുവാക്കൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാതെ ദിവസങ്ങളോളം കനത്ത ചൂടും സഹിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ എട്ടു ഇന്ത്യൻ യുവാക്കൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാതെ ദിവസങ്ങളോളം കനത്ത ചൂടും സഹിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ എട്ടു ഇന്ത്യൻ യുവാക്കൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വഴിയൊരുങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാതെ ദിവസങ്ങളോളം കനത്ത ചൂടും സഹിച്ചു റോഡരികിൽ കഴിഞ്ഞ ഇവരെ പിന്നീട് സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രന്റെ സഹായത്തോടെ താത്കാലിക താമസ സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. ഇത്രയും നാളായി ഇവർക്ക് അദ്ദേഹവും മറ്റു സാമൂഹിക പ്രവർത്തകരായ മുസഫിർ, ഹിദായത് എന്നിവരുമാണ് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത്. ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വഴി ഇപ്പോൾ ഒരുങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ യാത്രാ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 

 

യുവാക്കൾ ഷാർജയിലെ താത്കാലിക താമസ സ്ഥലത്ത്. കിരൺ രവീന്ദ്രൻ എടുത്ത ചിത്രം.
ADVERTISEMENT

മാസങ്ങൾക്കു മുൻപ് ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. തൊഴിൽ വീസയാണെന്നു പറഞ്ഞ് ഏജന്‍റ് സന്ദർശക വീസയിൽ കയറ്റി അയക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ ഒാരോരുത്തരും ഏജന്റിന് നൽകിയിരുന്നു. എന്നാൽ യുഎഇയിലെത്തിയപ്പോൾ പറഞ്ഞ ജോലിയും ശമ്പളവും  നൽകിയില്ലെന്നു മാത്രമല്ല, താമസിക്കാൻ ഇടം പോലും ലഭിച്ചില്ല. 

 

ഏജന്റുമാർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് പൂർണമായും വഴിയാധാരമായി. ഇതേ തുടർന്ന് ഷാർജ ഖാസിമിയയിലെ പാതയോരത്ത് കനത്ത ചൂടത്ത് വിയർത്തു കുളിച്ച് കിടക്കുകയല്ലാതെ നിർവാഹമില്ലായിരുന്നു. സമീപത്തെ കടക്കാരും മറ്റും നൽകുന്ന എന്തെങ്കിലും ഭക്ഷണം മാത്രമായിരുന്നു ജീവൻ നിലനിർത്താനുളള ഏക വഴി. തുടർന്നു കിരൺ രവീന്ദ്രൻ ഇവരുടെ ദുരവസ്ഥ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിക്കുകയും അവരുടെ അഭ്യർഥന പ്രകാരം താത്കാലിക താമസ സ്ഥലത്തേയ്ക്ക് മാറ്റുകയുമായിരുന്നു. മിക്കവരുടെയും സന്ദർശക വീസാ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. പലരുടെയും തിരിച്ചുപോക്കിന് ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നു. ‌ 

 

ADVERTISEMENT

ഉളളതെല്ലാം വിറ്റുപെറുക്കിയും പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ഇവർ ലക്ഷങ്ങൾ ഏജന്റുമാർക്ക് കൈമാറിയത്. വീസാ ഏജന്റുമാരുടെ തട്ടിപ്പിൽപ്പെട്ടു യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഇനിയും യുവാക്കൾ വരാതിരിക്കാൻ കൂടുതൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ വഴിയൊരുക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. 

 

ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക 

 

ADVERTISEMENT

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നത്. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. 

 

ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നു പന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

 

വ്യാജ തൊഴിൽ കരാർ: യുഎഇ പറയുന്നത് 

 

വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ച് പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണ് വ്യാജകരാറൂകൾ വഴി പണം തട്ടുന്നത്. യുഎഇയിലേക്ക് വീസയിൽ വരുന്നതിനു മുൻപ് പ്രാഥമിക പടിയായി ഓഫർ ലറ്റർ നൽകും . ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണ് ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണ് കരാറിൽ കാണിക്കുക.   

 

വീസാ ചെലവ് വഹിക്കേണ്ടത് തൊഴിലുടമ യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതു കൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രദ്ധിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക. ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ച് വിസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

English Summary: Men cheated by agent are on their way back to India