രാജ്യാന്തര സേവന സംഘടനയായ വൈസ്‌മെൻ ഇന്‍റർനാഷനലിന്‍റെ പുതിയ ക്ലബ്ബായ വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക് - ഗ്ലെൻ ഓക്സ് ചാർട്ടറിങ് ചടങ്ങ് ക്ലബിന്‍റെ രാജ്യാന്തര പ്രസിഡന്‍റ് എ. ഷാനവാസ് ഖാന്‍റെയും രാജ്യാന്തര സെക്രട്ടറി ജനറൽ ജോസ് വർഗീസിന്‍റെയും നേതൃത്വത്തിൽ ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിൽ നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙  രാജ്യാന്തര സേവന സംഘടനയായ വൈസ്‌മെൻ ഇന്‍റർനാഷനലിന്‍റെ പുതിയ ക്ലബ്ബായ വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക് - ഗ്ലെൻ ഓക്സ് ചാർട്ടറിങ് ചടങ്ങ് ക്ലബിന്‍റെ രാജ്യാന്തര പ്രസിഡന്‍റ് എ. ഷാനവാസ് ഖാന്‍റെയും രാജ്യാന്തര സെക്രട്ടറി ജനറൽ ജോസ് വർഗീസിന്‍റെയും നേതൃത്വത്തിൽ ന്യൂയോർക്കിലെ ഫ്ലോറൽപാർക്കിൽ നടന്നു.

വൈസ്‌മെൻ ക്ലബ്ബ് ഓഫ് ന്യൂയോർക്ക് ഗ്ലെൻ ഓക്സ് ഉദ്ഘാടനം

യു എസ് ഏരിയയുടെ നോർത്ത് അറ്റ്ലാന്‍റിക് റീജനൽ ഡയറക്ടർ കോരസൺ വർഗീസിന്‍റെ അധ്യക്ഷതയിൽ നടത്തപ്പെട്ട ചാർട്ടർ ചടങ്ങിൽ വിവിധ ക്ലബുകളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു. 

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഇതര സംഘടനയായ വൈ.എം.സി.എയുടെ സേവന ഘടകമായ വൈസ്‌മെൻ ക്ലബ് ഇന്ന് 80 രാജ്യങ്ങളിലായി വ്യാപിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്‍റ് ഷാനവാസ് ഖാൻ പറഞ്ഞു. 102 വർഷം മുമ്പ് ഒഹായോയിലെ ടോളിഡോയിൽ ജഡ്‌ജ്‌ പോൾ വില്യം അലക്സാണ്ടറിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ ഈ സംഘടന ഇന്ന് മറ്റൊരു ചരിത്ര നിമിഷത്തിനു സാക്ഷിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെല്ലായിടത്തും വൈസ്‌മെൻ ക്ലബ്ബിൽ പഴയ തലമുറയിലെ അനേകം പ്രവർത്തകർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന്  സെക്രട്ടറി ജനറൽ ജോസ് വർഗീസ് പറഞ്ഞു. അവർ വളരെ ചെറുപ്പം മുതൽ ഈ സംഘടനയിൽ സജീവമാണ്. എന്നാൽ, പുതിയ തലമുറയെ ഈ സേവന ശൃംഖലയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ തലമുറയ്ക്ക് ഈ പ്രസ്ഥാനത്തെ ഒരു പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

നോർത്ത് അറ്റ്ലാന്‍റിക് റീജനിലെ വൈസ്‌മെൻ ക്ലബുകൾ സമൂഹ സേവനത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുകയാണെന്ന് റീജനൽ ഡയറക്ടർ കോരസൺ വർഗീസ് പറഞ്ഞു. 103 വർഷം പഴക്കമുള്ള വേക്ക്ഫീൽഡ് ക്ലബ് മുതൽ പുതുതായി രൂപീകൃതമായ ഗ്ലെൻ ഓക്ക്സ് ക്ലബ് വരെ, ഈ മേഖലയിലെ 10 ക്ലബ്ബുകളും അവരുടെ അയൽപക്കങ്ങളിലും രാജ്യാന്തര തലത്തിൽ സജീവമായി സേവനം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.

സ്വിറ്റസർലൻഡിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ആഗോള സേവന സംഘടനക്ക് ഇന്ത്യയിലും യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും ആയിരക്കണക്കിന് ക്ലബുകൾ നിലവിലുണ്ട്. 

ADVERTISEMENT

മുൻ റീജനൽ ഡയറക്ടർ ഡോ. അലക്സ് മാത്യുവിന്‍റെ നേതൃത്വത്തിൽ പതാക ഘോഷയാത്രയും തുടർന്നു പ്രാർത്ഥനയും നടന്നു. സ്പോൺസർ ക്ലബായ ഫ്ലോറൽ പാർക്ക് പ്രസിഡന്‍റ് ചാർളി ജോണിന്‍റെ നേതൃത്വത്തിൽ ദീപം തെളിയിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗ്ലെൻ ഒക്ക്സ് സെക്രട്ടറി പുതിയ അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു, അവരുടെ ചാർട്ടർ രേഖകൾ കൈമാറി, റീജനൽ ഡയറക്ടർ കോരസൺ അംഗങ്ങളെ ഇൻസ്റ്റാൾ ചെയ്തു. തുടർന്ന്, ഗ്ലെൻ ഓക്‌സ് ക്ലബ്ബ് പ്രസിഡന്‍റ് ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷ്വ, ട്രഷറർ അലക്‌സ് എസ്തപ്പൻ എന്നിവരെ രാജ്യാന്തര പ്രസിഡന്‍റ് എ. ഷാനവാസ് ഖാൻ പ്രതിജ്ഞ എടുപ്പിച്ചു സ്ഥാന മുദ്രകൾ അണിയിച്ചു. രാജ്യാന്തര സെക്രട്ടറി ജനറൽ ജോസ് വർഗീസ് ചാർട്ടർ രേഖ കൈമാറി.

ഗ്ലെൻ ഓക്സ് ക്ലബ്ബ് പ്രസിഡന്‍റ് ഫിലിപ്പ് മഠത്തിൽ സ്വീകരണ പ്രസംഗം നടത്തി. മുൻ ഏരിയ പ്രസിഡന്‍റ് ഷാജു സാം, ഏരിയ പ്രസിഡന്‍റ് ഇലക്‌ട് ജോസഫ് കാഞ്ഞമല, റീജനൽ ഡയറക്ടർ ഇലക്‌ട് ജോർജ്ജ് കെ ജോൺ, റീജനൽ ട്രഷറർ ഷാജി സക്കറിയ, ക്ലബ്ബ് പ്രസിഡന്‍റുമാരായ ചാർളി ജോൺ, തോമസ് സാമുവൽ, വർഗീസ് പോത്താനിക്കാട്, ജോസ് മലയിൽ, കോർണോലിയസ് റൊസാരിയോ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. റീജിനൽ സെക്രട്ടറി ജിം ജോർജും യൂത്ത് ഡയറക്ടർ അലൻ അജിത്തും പരിപാടികൾ നിയന്ത്രിച്ചു. ഗ്ലെൻ ഓക്സ് ട്രഷറർ അലക്സ് എസ്തപ്പാൻ നന്ദി പറഞ്ഞു. തുടർന്നു ജേക്കബ് വർഗീസ് ഏകോപിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും അരേങ്ങറി

English Summary:

Y Service Club of New York - Glen Oaks inauguration