30 വർഷം മുൻപ് കുട്ടികളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ അമ്മയ്ക്ക് പരോൾ നിഷേധിച്ച് കോടതി
കൊളംബിയയിൽ 30 വർഷം മുൻപ് തന്‍റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു.

കൊളംബിയ ∙ കൊളംബിയയിൽ 30 വർഷം മുൻപ് തന്‍റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു. ബുധനാഴ്ച നടന്ന പരോൾ വേണ്ടിയുള്ള വാദത്തിൽ സൂസൻ സ്മിത്ത് വികാരാധീനയായി തന്‍റെ തെറ്റ് ഏറ്റുപറഞ്ഞെങ്കിലും ബോർഡ് അപേക്ഷ തള്ളിക്കളഞ്ഞു.
1994-ൽ 3 വയസ്സുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്‌സാണ്ടറിനെയും കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട സംഭവം കൊളംബിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാർ തന്നെ നീങ്ങി പോയതാണെന്ന് സൂസൻ ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് താൻ തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു.
"ഞാൻ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാൻ കഴിയുമെങ്കിൽ ഞാൻ എന്തും നൽകും.ഞാൻ മൈക്കിളിനെയും അലക്സിനെയും പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു" – വികാരാധീനനായ സൂസൻ സ്മിത്ത് പരോൾ ബോർഡിനോട് പറഞ്ഞു.
എന്നാൽ സൂസൻ സ്മിത്തിന്‍റെ ഭർത്താവ് ഡേവിഡ് സ്മിത്ത് പരോൾ നിരസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു ദാരുണമായ അപകടമായിരുന്നില്ല. കുട്ടികളുടെ ജീവിതം അവസാനിപ്പിക്കാൻ സൂസൻ മനഃപൂർവ്വം ഉദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.