അൽ ബർഷ സൗത്തിൽ യൂണിയൻ കോപ് ഹൈപ്പർമാർക്കറ്റ് തുറന്നു
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപിന്റെ 22-ാം ഹൈപ്പർമാർക്കറ്റ് അൽ ബർഷ സൗത്തിൽ ആരംഭിച്ചു.
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപിന്റെ 22-ാം ഹൈപ്പർമാർക്കറ്റ് അൽ ബർഷ സൗത്തിൽ ആരംഭിച്ചു.
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപിന്റെ 22-ാം ഹൈപ്പർമാർക്കറ്റ് അൽ ബർഷ സൗത്തിൽ ആരംഭിച്ചു.
ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപിന്റെ 22-ാം ഹൈപ്പർമാർക്കറ്റ് അൽ ബർഷ സൗത്തിൽ ആരംഭിച്ചു. യൂണിയൻ കോപ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസിയും സിഇഒ ഖലിദ് ഹുമൈദ് ബിൻ ദിബൻ അൽ ഫലാസിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. വിവിധ വകുപ്പ് ഡയറക്ടർമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതിനുള്ളിൽ 25 കടകളും തുറന്നിട്ടുണ്ട്. 2,32,000 ചതുരശ്ര അടി വിസ്തീർണത്തിൽ 60 ദശലക്ഷം ദിർഹം ചെലവിലാണ് ഇതു നിർമിച്ചിരിക്കുന്നത്. കോവിഡിനു ശേഷം ആഭ്യന്തരവിപണി സജീവമാക്കുന്നതിന്റെ ഭാഗമായും ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ തുടർച്ചയായുമാണ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തതെന്ന് മാജിദ് ഹമദ് റഹ്മ അൽ ഷംസി വ്യക്തമാക്കി. കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാൻ യൂണിയൻ കോപ് ഓൺലൈൻ സ്റ്റോർ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ സജ്ജമാകുന്നതായും അദ്ദേഹം അറിയിച്ചു.
അൽ ബർഷ സൗത്ത് 1,2,3,4, അൽ ബർഷ 1,2,3 എന്നിവിടങ്ങളിലുള്ളവർക്കും ദുബായ് മിറക്കിൾ ഗാർഡൻ പരിസരത്തുള്ളവർക്കും സൌകര്യപ്രദമായ രീതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് സിഇഒ ഖലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസിയും വ്യക്തമാക്കി. ഇവിടെ 209 കാറുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. ആദ്യ നിലയിലാണു ഹൈപ്പർമാർക്കറ്റുകളും മറ്റ് 20 ഷോപ്പുകളും ഉള്ളത്. ഇവിടെ 65000ചതുരശ്ര അടിയിലാണ് ഇതിന് സൗകര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Union Coop's 22nd Hypermarket opened