ജിസിസി കപ്പ് 2025 ലോഗോ പ്രകാശനം ചെയ്തു
പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിക്കുന്ന ജിസിസി കപ്പ് 202 ന്‍റെ ലോഗോ പ്രകാശനം ചെയ്തു.
പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിക്കുന്ന ജിസിസി കപ്പ് 202 ന്‍റെ ലോഗോ പ്രകാശനം ചെയ്തു.
പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിക്കുന്ന ജിസിസി കപ്പ് 202 ന്‍റെ ലോഗോ പ്രകാശനം ചെയ്തു.
ദുബായ് ∙ പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിക്കുന്ന ജിസിസി കപ്പ് 202 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. കെഫ മുൻ പ്രസിഡന്‍റ് ഷബീർ മണ്ണാറിൽ നിന്ന് ലോഗോ സ്വീകരിച്ചു സംരംഭകൻ ഫിനാസ് പ്രകാശനം നിർവഹിച്ചു .
ടൂർണമെന്‍റ് ഫെബ്രുവരി മൂന്നാം വാരം ആരംഭിക്കും. സൗദി, ഒമാൻ, ഖത്തർ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ ക്ലബുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂർണമെന്‍റ് യുഎഇയുടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം തുന്നിചേർക്കുമെന്ന് ടൂർണമെന്‍റ് മുഖ്യ രക്ഷാധികാരി അബ്ദുൽ ലത്തീഫ് ആലൂർ, ദിലീപ് കക്കാട്ട് എന്നിവർ പറഞ്ഞു. കെഫ ഫൗണ്ടർ മെംബർമാരായ ബഷീർ കാട്ടൂർ, ഷമീർ വൾവക്കാട് , പവർ ഗ്രൂപ്പ് മെമ്പർമാരായ ഷബീർ കേച്ചേരി, അസ്ലം ചിറക്കൽപ്പടി, ഹസ്സൻ പട്ടാമ്പി , നാസർ മാങ്കടവ് തുടങ്ങിയവർ പങ്കെടുത്തു.