ഖത്തർ ദേശീയ ദിനം: സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.
ദോഹ∙ ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. 18ന് നടക്കുന്ന ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 18 , 19 എന്നീ തീയതികളിലായിരിക്കും അവധി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് അന്ന് അവധിയായിരിക്കും. എന്നാൽ രണ്ട് ദിവസത്തെ അവധി സ്വകാര്യ മേഖലയിൽ ബാധകമാണോ എന്ന് വ്യക്തമല്ല.
സാധാരണഗതിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡിസംബർ 18ന് ദേശീയ ദിനം പ്രമാണിച്ച് അവധി നൽകാറുണ്ട്. രണ്ട് ദിവസം ദേശീയ അവധി പ്രഖ്യാപിച്ചതോടെ ഫലത്തിൽ രാജ്യത്ത് നാല് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. വാരാന്ത്യ അവധിയായ വെള്ളി, ശനി കഴിഞ്ഞ് ഞായറാഴ്ച മാത്രമായിരിക്കും സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.