ആരോഗ്യ ട്രാക്കിൽ വീണ്ടും ദുബായ്; ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബർ 29 മുതൽ
ദുബായ് ∙ കാത്തിരിക്കുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ച് അടുത്ത മാസം 29 മുതൽ നവംബർ 27 വരെ നടക്കും. ദിവസവും അരമണിക്കൂർ വീതം 30 ദിവസം വ്യായാമം നടത്താനുള്ള ആഹ്വാനമാണ് ദുബായ് ചാലഞ്ച് മുന്നോട്ടു വയ്ക്കുന്നത്......

ദുബായ് ∙ കാത്തിരിക്കുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ച് അടുത്ത മാസം 29 മുതൽ നവംബർ 27 വരെ നടക്കും. ദിവസവും അരമണിക്കൂർ വീതം 30 ദിവസം വ്യായാമം നടത്താനുള്ള ആഹ്വാനമാണ് ദുബായ് ചാലഞ്ച് മുന്നോട്ടു വയ്ക്കുന്നത്.
അഞ്ചു വർഷം മുൻപ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിയത്. അദ്ദേഹം ചാലഞ്ചിൽ പങ്കെടുത്ത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.. ഇത്തവണ ദുബായ് എക്സ്പോ ഗ്രാമവും കൈറ്റ് ബീച്ചും ഇതിന്റെ ഭാഗമാകും. ദുബായ് റൺ, ദുബായ് റൈഡ് എന്നിവയും ചാലഞ്ചിന്റെ ഭാഗമാകും.
ദുബായ് റൈഡിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഷെയ്ഖ് സായിദ് റോഡു തന്നെ 14 കി.മീ സൈക്കിൾ ട്രാക്കായി മാറി. 20,000 പേർക്കൊപ്പം സൈക്കിളിൽ ഷെയ്ഖ് ഹംദാൻ തന്നെ റൈഡിൽ പങ്കെടുത്തു. ബീച്ചുകളും നഗരത്തിലെ ട്രാക്കുകളും ദുബായ് റണ്ണിന് വേദികളാകും. റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ വരും ദിവസം അറിയിക്കും.
English Summary: Dubai Fitness Challenge returns for its fifth edition on 29th October.