യുഎഇ, ഇസ്രയേൽ കൈകോർത്തിട്ട് ഇന്ന് ഒരുവയസ്സ്; സഹകരണമായാൽ ഇങ്ങനെ വേണം
ദുബായ് ∙ ചരിത്രത്തിലാദ്യമായി യുഎഇയും ബഹ്റൈനും ഇസ്രയേലുമായി കൈകോർത്തിട്ട് ഇന്നേക്ക് ഒരുവർഷം. കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി സഹകരിക്കാൻ തീരുമാനിച്ചത്......

ദുബായ് ∙ ചരിത്രത്തിലാദ്യമായി യുഎഇയും ബഹ്റൈനും ഇസ്രയേലുമായി കൈകോർത്തിട്ട് ഇന്നേക്ക് ഒരുവർഷം. കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി സഹകരിക്കാൻ തീരുമാനിച്ചത്. 10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുമെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറിൽ ഒപ്പുവച്ചത്. തുടർന്നുള്ള ഓരോ ഘട്ടത്തിലും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കി.നിലവിൽ 70 കോടി ഡോളറിന്റെ സാമ്പത്തിക ഇടപാടുകളാണ് യുഎഇയും ഇസ്രയേലും തമ്മിലുള്ളത്. 2030ൽ അത് ലക്ഷം കോടിയിലെത്തിക്കുമെന്നു യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൌക് അൽ മർറി പറഞ്ഞു. പ്രതിരോധ മേഖലയിലടക്കം 12 കരാറുകളിൽ ഒപ്പുവച്ചു.
ആരോഗ്യം, ഊർജം,വ്യവസായം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ശക്തമാക്കും. ഒരു വർഷത്തിനിടെ 2,3000 ൽ ഏറെ ഇസ്രയേലി സന്ദർശകരാണ് യുഎഇയിലെത്തിയത്. നിർമിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യ, വിനോദസഞ്ചാരം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ യുഎഇ സംഘടിപ്പിച്ച വിവിധ പ്രദർശനങ്ങളിൽ ഇസ്രയേൽ ഭാഗമായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന് ഇസ്രയേലിൽ യുഎഇ നയന്ത്ര കാര്യാലയവും അബുദാബിയിൽ ഇസ്രയേൽ എംബസിയും ദുബായിൽ ഇസ്രയേൽ കോൺസുലേറ്റും സ്ഥാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനവും വൈകാതെ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
English Summary: UAE aims for $1 trillion in activity with Israel by 2031.