ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി.

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജിഡിആർഎഫ്എ) എയർപോർട്ടിൽ യാത്രക്കാർക്ക് സ്വീകരണം ഒരുക്കിയത്.

ഇതിന്‍റെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ "യുഎഇ-ഖത്തർ, എല്ലാ വർഷവും നിങ്ങൾക്ക് നന്മകൾ നേരുന്നു" എന്ന പ്രമേയത്തിലുള്ള സ്റ്റാംപ് പതിപ്പിച്ചു. കൂടാതെ, ഇമിഗ്രേഷൻ കൗണ്ടറുകൾ പ്രത്യേകം അലങ്കരിക്കുകയും സ്മാർട്ട് ഗേറ്റുകൾ ഖത്തർ പതാകയുടെ നിറമായ മറൂൺ നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജിസിസി) കുടക്കീഴിലുള്ള രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രത്യേകം എടുത്തുകാണിക്കുന്നതായിരുന്നു ആഘോഷ പരിപാടികൾ.

ADVERTISEMENT

സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി. ഹാപ്പിനെസ്സ് കണക്ട് എന്ന പദ്ധതിയുടെ ഭാഗമായി ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ അടങ്ങിയ സൗജന്യ സിം കാർഡുകളും വിതരണം ചെയ്തു. യാത്രക്കാരെ ഊഷ്മളമായി സ്വീകരിച്ചു കൊണ്ട്, മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി.

ഈ ദേശീയ ദിനാവസരത്തിൽ ഞങ്ങളുടെ പങ്കാളിത്തം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സഹോദര ബന്ധത്തിന്‍റെയും പരസ്പര ബഹുമാന്യത്തെയും മൂല്യം വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് ദുബായ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷംഖിതി പറഞ്ഞു. ദുബായ് പാസ്പോർട്ട് ഉദ്യോഗസ്ഥർ ഞങ്ങളുടെ സഹോദരന്മാരെ പ്രത്യേകം സ്വാഗതം ചെയ്യുന്നതിന് വേണ്ടി അസാധാരണമായ ശ്രമങ്ങൾ നടത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary:

Dubai International Airport decorated with Qatar National Day theme