തുടങ്ങി, ലോകത്തിന്റെ ഘോഷയാത്ര
ദുബായ് ∙ പ്രതീക്ഷകളുടെ ഭാവിയിലേക്ക് ലോകരാജ്യങ്ങളുടെ ആഘോഷയാത്ര ആരംഭിച്ചു. സാങ്കേതിക, സാംസ്കാരിക, വാണിജ്യ മേളകളും എണ്ണമറ്റ ഉല്ലാസ പരിപാടികളുമായി ഇന്ത്യയടക്കം 192 രാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയിൽ 182 ദിവസങ്ങൾക്ക് ഇനി അസ്തമയമില്ല.....
ദുബായ് ∙ പ്രതീക്ഷകളുടെ ഭാവിയിലേക്ക് ലോകരാജ്യങ്ങളുടെ ആഘോഷയാത്ര ആരംഭിച്ചു. സാങ്കേതിക, സാംസ്കാരിക, വാണിജ്യ മേളകളും എണ്ണമറ്റ ഉല്ലാസ പരിപാടികളുമായി ഇന്ത്യയടക്കം 192 രാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയിൽ 182 ദിവസങ്ങൾക്ക് ഇനി അസ്തമയമില്ല.....
ദുബായ് ∙ പ്രതീക്ഷകളുടെ ഭാവിയിലേക്ക് ലോകരാജ്യങ്ങളുടെ ആഘോഷയാത്ര ആരംഭിച്ചു. സാങ്കേതിക, സാംസ്കാരിക, വാണിജ്യ മേളകളും എണ്ണമറ്റ ഉല്ലാസ പരിപാടികളുമായി ഇന്ത്യയടക്കം 192 രാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയിൽ 182 ദിവസങ്ങൾക്ക് ഇനി അസ്തമയമില്ല.....
ദുബായ് ∙ പ്രതീക്ഷകളുടെ ഭാവിയിലേക്ക് ലോകരാജ്യങ്ങളുടെ ആഘോഷയാത്ര ആരംഭിച്ചു. സാങ്കേതിക, സാംസ്കാരിക, വാണിജ്യ മേളകളും എണ്ണമറ്റ ഉല്ലാസ പരിപാടികളുമായി ഇന്ത്യയടക്കം 192 രാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയിൽ 182 ദിവസങ്ങൾക്ക് ഇനി അസ്തമയമില്ല.
വ്യാഴാഴ്ച രാത്രിയിലെ പ്രൗഢമായ ഉദ്ഘാടനത്തിനു ശേഷം എക്സ്പോ നഗരത്തിലേക്ക് സന്ദർശക പ്രവാഹമാണ്. യുഎഇ സുവർണജൂബിലി, ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ഗ്ലോബൽ വില്ലേജ്, പുതുവർഷം തുടങ്ങിയ ആഘോഷ പരമ്പരകളും എക്സ്പോയുടെ ഭാഗമാകുന്നതോടെ ദുബായ് നഗരത്തിന്റെ അതിരുകൾക്കുള്ളിൽ ലോകം ഒതുങ്ങും.
നൂതന സാങ്കേതിക വിദ്യകൾ, വിവിധ മേഖലകളിലെ നേട്ടങ്ങൾ, ഭക്ഷ്യവൈവിധ്യങ്ങൾ, പൈതൃകത്തനിമ എന്നിവ അവതരിപ്പിക്കാൻ ഓരോ രാജ്യത്തിനും അവസരം ലഭിക്കും. അതിരുകളും ആശങ്കകളും മറന്ന് എക്സ്പോ വേദിയിൽ വികസന ഭാവിക്കായി ലോകരാജ്യങ്ങൾ കൈകോർക്കും. ഇന്നത്തെ എക്സ്പോ വേദി നാളത്തെ സ്മാർട് സിറ്റിയാകും.
അടുത്ത മാർച്ച് 31ന് എക്സ്പോ സമാപിച്ചശേഷം നൂതന സാങ്കേതിക വിദ്യകളുടെയും വൻ സംരംഭങ്ങളുടെയും രാജ്യാന്തര ആസ്ഥാനമായി വേദിയെ മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പല നിർമിതികളും അതേപടി നിലനിർത്തി സ്മാർട് നഗരത്തിനുള്ളിൽ സൂപ്പർ സ്മാർട് ലോകം യാഥാർഥ്യമാക്കും. ജർമൻ കമ്പനിയായ സീമെൻസുമായി സഹകരിച്ചാണിത്.
എക്സ്പോയ്ക്കു ശേഷം 'ഡിസ്ട്രിക്ട് 2020' എന്നറിയപ്പെടുന്ന മേഖലയിൽ അത്യാധുനിക താമസകേന്ദ്രങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ രാജ്യാന്തര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കും. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുടെ സ്മാർട് കേന്ദ്രം. ദുബായ് നഗരത്തിനുള്ളിൽ ലോകത്തിനു വഴികാട്ടിയാകുന്ന ഉപനഗരം ഒരുങ്ങും.
വാർത്തകൾ മലയാളത്തിലും
എക്സ്പോ വാർത്തകൾ മലയാളം, ഹിന്ദി ഉൾപ്പെടെ 19 ഭാഷകളിൽ തൽസമയം എത്തിച്ച് യുഎഇ വാർത്താ ഏജൻസിയായ വാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ ആശയവിനിമയം നടത്തുന്ന ഭാഷകളിലേക്കാണ് ചിത്ര, ദൃശ്യ സഹിതം എത്തിച്ചത്. എക്സ്പോ തീരുംവരെ ഇതുതുടരുമെന്നും അധികൃതർ അറിയിച്ചു.
ഭാവി സുന്ദരമാക്കാൻ പദ്ധതികൾ
ലോകത്ത് വലിയ മാറ്റത്തിനു വഴിയൊരുക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് എക്സ്പോയിൽ തുടക്കമാകും. ഓരോ രാജ്യവും നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണുന്ന തുറന്നവേദികളാണ് എക്സ്പോയുടെ പ്രത്യേകത. കോവിഡ് സാഹചര്യത്തിൽ പുതിയ വെല്ലുവിളികൾ നേരിടാൻ സംയുക്ത പദ്ധതികൾക്കു രൂപം നൽകും.
∙ രോഗപ്രതിരോധ നടപടികൾ, 5ജി, റോബട്ടിക്സ്, നിർമിതബുദ്ധി, സൈബർ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
∙ സംരംഭകർക്ക് ഇടനിലക്കാരില്ലാതെ രാജ്യാന്തര വിപണിയിലേക്കു കടന്നുവരാൻ അവസരം.
∙ സർക്കാരുകൾ, ചെറുകിട-ഇടത്തരം സംരംഭകർ, സംഘടനകൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സജീവ പങ്കാളിത്തം. അടുത്തറിയാൻ കലാ-സാംസ്കാരിക മേഖലകൾ മുതൽ ബഹിരാകാശ പദ്ധതികൾ വരെ.
∙ പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന അപൂർവ വേദി.
∙ മരുഭൂമിക്കിണങ്ങിയ പുതിയ വിളകൾ, ഹരിതവത്കരണം, പരിസ്ഥിതി സംരക്ഷണം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണി, സംസാര വൈകല്യമുള്ളവരെ സഹായിക്കാൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണം, പ്ലാസ്റ്റിക് നിർമാർജനം എന്നിവ ചില ഉദാഹരണങ്ങൾ. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മേഖലകളിൽ ജീവൻരക്ഷാ മരുന്നുകളും മറ്റും സൂക്ഷിച്ചുവയ്ക്കാൻ സൗരോർജ ശീതീകരണി സഹായകമാകും. പിന്നാക്ക രാജ്യങ്ങൾക്കു നേട്ടം.