ദുബായ് ∙ വിസ്മയ കാഴ്ചകളിലേക്ക് വാതിൽ തുറന്ന് എക്സ്പോ 2020 ദുബായ് മ്യൂസിയം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊ മുതൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആഗോള സന്ദർശകരെ സ്വാഗതം ചെയ്ത് വിജയകരമാക്കിയ എക്സ്പോ 2020 വരെയുള്ള ചരിത്രം മ്യൂസിയത്തിൽ നേരിട്ടറിയാം. ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിസ്മയ കാഴ്ചകളിലേക്ക് വാതിൽ തുറന്ന് എക്സ്പോ 2020 ദുബായ് മ്യൂസിയം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊ മുതൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആഗോള സന്ദർശകരെ സ്വാഗതം ചെയ്ത് വിജയകരമാക്കിയ എക്സ്പോ 2020 വരെയുള്ള ചരിത്രം മ്യൂസിയത്തിൽ നേരിട്ടറിയാം. ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾചർ) അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മ്യൂസിയം ഉദ്ഘാടനം ചെയ്തു. യുഎഇയുടെ നേട്ടങ്ങളും പിന്നിട്ട വഴികളെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലുകൾ ഭാവി തലമുറയ്ക്കായി മ്യൂസിയത്തിലുണ്ടെന്ന് ഷെയ്ഖ് ലത്തീഫ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ യുഎഇയുടെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിച്ചിരിക്കുന്നത് ആഗോള പ്രേക്ഷകർക്ക് പുതുമയുള്ള കാഴ്ചകളായി.  മനുഷ്യരാശിയുടെ കഴിവുകൾ ആഘോഷിക്കാനും ആഗോള ഇടപഴകൽ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. 

ADVERTISEMENT

സംസ്കാരം, പൈതൃകം, കല, സാഹിത്യം എന്നിവയുടെ സർഗാത്മകവും സുസ്ഥിരവുമായ ആഗോള നഗരമെന്ന നിലയിൽ ദുബായുടെ സ്ഥാനം ഉയർത്താനും ഇതു കാരണമാകുമെന്നും പറഞ്ഞു.

രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സൗജന്യ പ്രവേശന ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്നലെ നൂറുകണക്കിന് ആളുകൾ മ്യൂസിയം കാണാൻ എത്തി. ഇന്നും പ്രവേശനം സൗജന്യം. സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പ്രമേയത്തിലുള്ള 3 പ്രദർശനങ്ങളും അടുത്തറിയാം. കൂടാതെ അലിഫ്, ടെറ, വിമൺസ്, വിഷൻ പവിലിയനുകളുടെയും ഗാർഡൻ ഇൻദ് സ്കൈ നിരീക്ഷണ ടവർ ടിക്കറ്റ് നിരക്കിലും 50% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

12 വയസ്സിനു മുകളിലുള്ളവർക്ക് നാളെ മുതൽ 50 ദിർഹവും 4–11 വരെയുള്ളവർക്ക് 40 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 3 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യം. ടിക്കറ്റുകൾക്ക് www.expocitydubai.com

English Summary:

Expo 2020 Dubai Museum opens

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT