ലൂവ്റ് അബുദാബി മ്യൂസിയത്തിൽ ഡ്രാഗൺ ആൻഡ് ഫീനിക്സ് പ്രദർശനം
അബുദാബി∙ ചൈനയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം പ്രമേയമാക്കി ലൂവ്റ് അബുദാബി മ്യൂസിയത്തിൽ ഡ്രാഗൺ ആൻഡ് ഫീനിക്സ് പ്രദർശനം ആരംഭിച്ചു......

അബുദാബി∙ ചൈനയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം പ്രമേയമാക്കി ലൂവ്റ് അബുദാബി മ്യൂസിയത്തിൽ ഡ്രാഗൺ ആൻഡ് ഫീനിക്സ് പ്രദർശനം ആരംഭിച്ചു. സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഉദ്ഘാടനം ചെയ്ത പ്രദർശനം ഇന്നു മുതൽ പൊതുജനങ്ങൾക്കു കാണാം.
8 മുതൽ 18ാം നൂറ്റാണ്ട് വരെ ചൈനയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള കലാസാംസ്കാരിക വിനിമയം അടുത്തറിയാം. 800 വർഷത്തിലേറെ പഴക്കമുള്ള ആഢംബര കലാസൃഷ്ടികളും ഇതിൽ ഉൾപ്പെടും. മഹത്തായ 2 സംസ്കാരങ്ങളുടെ സുപ്രധാന ബന്ധത്തെ അടിവരയിടുന്നതാണ് പ്രദർശനം.
കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ എന്നിവയും പ്രദർശനത്തിൽ ഇടംപിടിച്ചു. ഇതോടനുബന്ധിച്ച് ഡ്രാഗൺ ബോട്ടിങ്, കുടുംബ ചലച്ചിത്ര പ്രദർശനം തുടങ്ങി ഒട്ടേറെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 2022 ഫെബ്രുവരി 12 വരെയാണ് പ്രദർശനം.