നാളെ മ്യൂസിയങ്ങളിലേക്ക് പ്രവേശനം സൗജന്യം
അബുദാബി ∙ രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നാളെ യുഎഇയിലെ ഏതാനും മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ 3 പ്രദർശനങ്ങൾ സൗജന്യമായി കാണാം.1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള

അബുദാബി ∙ രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നാളെ യുഎഇയിലെ ഏതാനും മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ 3 പ്രദർശനങ്ങൾ സൗജന്യമായി കാണാം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള ചരിത്രം അടുത്തറിയാം. ശനി, ഞായർ ദിവസങ്ങളിലാണ് ഈ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. എക്സ്പോ സിറ്റിയിലെ മറ്റ് ആകർഷണങ്ങളിലേക്ക് 50% നിരക്കിളവും പ്രഖ്യാപിച്ചു. തിങ്കൾ മുതൽ 12 വയസ്സിനു മുകളിലുള്ളവർക്ക് 50 ദിർഹവും 4–11 വരെയുള്ളവർക്ക് 40 ദിർഹവുമാണ് ടിക്കറ്റ് നിക്ക്.
∙ ലൂവ്റ് അബുദാബി
എമിറേറ്റ്സ് ഐഡിയുമായി എത്തുന്നവർക്ക് നാളെ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. രാത്രി 8.30 വരെയാണ് പ്രവേശനം.
∙ ഷാർജ മ്യൂസിയം
യുഎഇയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഷാർജ മ്യൂസിയത്തിലേക്കും നാളെ സൗജന്യ പ്രവേശനമുണ്ട്. മീൻപിടിത്തവും മുത്തുവാരലും ഉപജീവനമാക്കിയ സമൂഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അടുത്തറിയാം. 23ന് ഇവിടെ നടക്കുന്ന ശിൽപശാലയിലും സൗജന്യമായി പങ്കെടുക്കാം.
∙ ശിന്ദഗ മ്യൂസിയം
ദുബായ് ക്രീക്കിന് സമീപമുള്ള ശിന്ദഗ മ്യൂസിയത്തിലേക്കും ശനിയാഴ്ച സൗജന്യമായി പ്രവേശിക്കാം. 1800 വർഷം മുതലുള്ള ദുബായുടെ ചരിത്രം തൊട്ടറിയാം.
∙ ഇത്തിഹാദ് മ്യൂസിയം
യുഎഇയുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച ഇത്തിഹാദ് മ്യസിയത്തിലേക്കും സൗജന്യ പ്രവേശനമുണ്ട്.