ഫിറ്റ്നസ് ചാലഞ്ച് 29 മുതൽ വെല്ലുവിളി ഏറ്റെടുത്ത് കൂടുതൽ പ്രവാസികൾ
ദുബായ് ∙ ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് പ്രവാസികളടക്കം ആയിരങ്ങൾ കച്ചമുറുക്കുന്നു. ആരോഗ്യത്തോടെയിരിക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 'വെല്ലുവിളി' ഏറ്റെടുക്കാൻ ഇത്തവണ കൂടുതൽ പേരുണ്ടാകും. േകാവിഡ് വെല്ലുവിളികൾ കുറഞ്ഞതോടെ നഗരം കൂടുതൽ സജീവമാകുകയാണ്. 29 മുതൽ

ദുബായ് ∙ ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് പ്രവാസികളടക്കം ആയിരങ്ങൾ കച്ചമുറുക്കുന്നു. ആരോഗ്യത്തോടെയിരിക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 'വെല്ലുവിളി' ഏറ്റെടുക്കാൻ ഇത്തവണ കൂടുതൽ പേരുണ്ടാകും. േകാവിഡ് വെല്ലുവിളികൾ കുറഞ്ഞതോടെ നഗരം കൂടുതൽ സജീവമാകുകയാണ്. 29 മുതൽ അടുത്തമാസം 27 വരെ നടക്കുന്ന ചാലഞ്ചിന്റെ റജിസ്ട്രേഷൻ തുടരുന്നു. സൈറ്റ്: www.dubaifitnesschallenge.com.
പ്രധാന വേദികൾ, പാർക്കുകൾ, ഉല്ലാസ മേഖലകൾ എന്നിവയ്ക്കു പുറമേ എക്സ്പോ വേദികളിലും വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടാകും.
കൈറ്റ് ബീച്ചിലെ ഫിറ്റ്നസ് വില്ലേജുകൾ, എക്സ്പോ വേദി, മുഷ്റിഫ് പാർക്ക്, 14 ഫിറ്റ്നസ് ഹബ്ബുകൾ, താമസ മേഖലകൾ എന്നിവിടങ്ങൾ ചാലഞ്ചിന്റെ ഭാഗമാകും. 5,000ൽ ഏറെ ഓൺലൈൻ വ്യായാമ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായ് റൈഡ്, റൺ
ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റൈഡ് അടുത്തമാസം 5ന് നടക്കും. ഷെയ്ഖ് സായിദ് റോഡിലെ 14 കിലോമീറ്റർ സൈക്ലിങ് ട്രാക്ക് ആകുന്ന പരിപാടിയിൽ നൂറുകണക്കിനു സൈക്കിൾ യാത്രികർ പങ്കെടുക്കും.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡിൽ 4 കിലോമീറ്റർ ഫൺ റൈഡും ഉണ്ടാകും. അടുത്തമാസം 26നാണ് ദുബായ് റൺ. അത്‌ലിറ്റുകൾക്കായി 10 കിലോമീറ്ററും കുടുംബത്തോടൊപ്പം പങ്കെടുക്കുന്നവർക്ക് 5 കിലോമീറ്ററുമാണ് ഓട്ടം. എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനു സമീപത്തു നിന്നാരംഭിക്കും.
'നോൺ സ്റ്റോപ് ചാലഞ്ച്'
കേവലം 30 ദിവസത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല ദുബായ് ഫിറ്റ്നസ് ചാലഞ്ച്. ദുബായിലും സമീപമേഖലകളിലും തുടർന്നും സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. രാവിലെയും വൈകിട്ടുമുള്ള നടപ്പ്, നീന്തൽ, സൈക്ലിങ്, കൃത്യസമയത്തുള്ള ഭക്ഷണം, ഉറക്കം, ദുശ്ശീലങ്ങൾ ഒഴിവാക്കൽ എന്നിവ ചാലഞ്ചിന്റെ ഭാഗമാണ്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ചാലഞ്ചിൽ പങ്കെടുക്കും. വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖർ ഇത്തവണയും എത്തുമെന്നു പ്രതീക്ഷിക്കുന്നു.
English Summary : Dubai Fitness Challenge 2021 To Kick Off On 29th October