ആദി ആൻഡ് ആത്മ പുസ്തകത്തെ കുറിച്ച് നോവലിസ്റ്റ് രാജേഷ് ചിത്തിര
ഷാർജ∙ പ്രവാസ ലോകത്തെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളും ഒറ്റപ്പെടലും പലപ്പോഴും ചർച്ചയാകാറുണ്ട്. പ്രവാസലോകത്തെ അറിയപ്പെടുന്ന കവി കൂടിയായ
ഷാർജ∙ പ്രവാസ ലോകത്തെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളും ഒറ്റപ്പെടലും പലപ്പോഴും ചർച്ചയാകാറുണ്ട്. പ്രവാസലോകത്തെ അറിയപ്പെടുന്ന കവി കൂടിയായ
ഷാർജ∙ പ്രവാസ ലോകത്തെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളും ഒറ്റപ്പെടലും പലപ്പോഴും ചർച്ചയാകാറുണ്ട്. പ്രവാസലോകത്തെ അറിയപ്പെടുന്ന കവി കൂടിയായ
ഷാർജ∙ പ്രവാസ ലോകത്തെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളും ഒറ്റപ്പെടലും പലപ്പോഴും ചർച്ചയാകാറുണ്ട്. പ്രവാസലോകത്തെ അറിയപ്പെടുന്ന കവി കൂടിയായ രാജേഷ് ചിത്തിര രചിച്ച ആദി ആൻഡ് ആത്മ എന്ന നോവൽ അത്തരം കഥയാണ് പറയുന്നത്. തന്റെ പുസ്തകത്തെക്കുറിച്ച് നോവലിസ്റ്റിന് പറയാനുള്ളത് വായിക്കൂ:
എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ് ഇന്ത്യാക്കാരായ കുട്ടികൾ പ്രത്യേകിച്ചും മലയാളികളായ കുട്ടികൾ അവരവരുടെ നാട്ടിലെസ്കൂളുകളിലേയ്ക്ക് പറിച്ചു നടപ്പെടുന്നത്. അമ്മമാരും കൂട്ടത്തിൽ നാട്ടിലേയ്ക്ക് ജീവിതം മാറ്റുന്നു. ഇങ്ങനെ ഇടം മാറ്റപ്പെടുന്ന കുട്ടികളിൽ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാനാവാതെ വരാറുണ്ട്. ചില കുട്ടികൾ എങ്കിലും എക്സ്പാറ്റ് ചൈൽഡ് സിൻഡ്രോം പോലെയുള്ള അവസ്ഥയിലേക്ക് മാറിപ്പോവാറുണ്ട്. ഇങ്ങനെ തികച്ചും അപ്രതീക്ഷിതമായി നാട്ടിലേക്ക് ജീവിതം മാറ്റപ്പെടുന്ന രണ്ടു കൌമാരക്കാരായ കുട്ടികളെയും അവരുടെ അമ്മയെയും പറ്റിയാണ് ആദി & ആത്മ പറയുന്നത്. അവർ ജീവിച്ച രണ്ടു രാജ്യങ്ങളിലെ ജീവിതനുഭവങ്ങളെ പറ്റി ആദി എന്ന കുട്ടി വായനക്കാരോട് തന്റെ ഡയറിക്കുറിപ്പുകളിലൂടെ പറയുന്നു.
ഒപ്പം കോവിഡ് കാലത്ത് ദുബായിലേയ്ക്ക് തിരികെ എത്തിയ അവന്റെ അനുഭവങ്ങൾ കൂടി ഡയറിക്കുറിപ്പുകളായി വരുന്നു. പ്രവാസികൾ മറ്റ്
രാജ്യങ്ങളിലെ വാടക വീടുകളെ എങ്ങനെയാണ് തങ്ങളുടെ സങ്കൽപ്പത്തിലെ വീടുകളാക്കുന്നത് , ഇടം മാറ്റം അവരെ എങ്ങനെയാണ് ബാധിക്കുന്നത് എന്നതൊക്കെയാണ് ഈ ചെറിയ നോവലിലൂടെ പറയാൻ ശ്രമിക്കുന്നത്.ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാം പതിപ്പാണ് ഷാർജ പുസ്തകമേളയിൽ ഉള്ളത്. കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി ദുബായിൽ താമസിക്കുന്ന ഞാൻ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് കോട്ടയം സ്വദേശിയാണ്. ഓയിൽ &ഗ്യാസ് മേഖലയിലാണ് ജോലി.
ഭാര്യ നിഷ, മക്കൾ: അക്ഷയ, സൈമിറ.
എന്റെ അക്ഷരക്കൈയൊപ്പ്: ഇൗ മാസം 3 മുതൽ 13 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന തങ്ങളുടെ പുസ്തകങ്ങൾ എഴുത്തുകാർക്ക് പരിചയപ്പെടുത്താം. ടൈപ്പ് ചെയ്ത 400 വാക്കുകളിൽ കവിയാത്ത കുറിപ്പുകൾ അയക്കേണ്ട ഇ–മെയിൽ വിലാസം:sadiqkavilmonline@gmail.com. അവസാന തിയതി: നവംബർ 10.