കിടിലൻ ചിന്തക്കാർക്കായി ഫ്യൂച്ചർ മ്യൂസിയം
ദുബായ്∙ നാളെയുടെ നായകരെ കാത്ത് ഫ്യൂച്ചർ മ്യൂസിയം. ഭാവന വളർത്തിയും നേതൃപാടവം മാറ്റുരച്ചും നാളെയുടെ താരങ്ങളാക്കാൻ ഫ്യൂച്ചർ മ്യൂസിയത്തിലെ ഒരു വിഭാഗം പൂർണമായും കുട്ടികൾക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇവിടെ കളിയിൽ നിറയെ കാര്യമുണ്ട്......

ദുബായ്∙ നാളെയുടെ നായകരെ കാത്ത് ഫ്യൂച്ചർ മ്യൂസിയം. ഭാവന വളർത്തിയും നേതൃപാടവം മാറ്റുരച്ചും നാളെയുടെ താരങ്ങളാക്കാൻ ഫ്യൂച്ചർ മ്യൂസിയത്തിലെ ഒരു വിഭാഗം പൂർണമായും കുട്ടികൾക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇവിടെ കളിയിൽ നിറയെ കാര്യമുണ്ട്.
10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഫ്യൂച്ചർ ഹിറോ വിഭാഗം പൂർണമായും മായിക ലോകമാണു സമ്മാനിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങൾക്കായി പ്രേരിപ്പിക്കുന്ന കളികൾക്കാണ് പ്രധാന്യം. അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രത്യേക ബാഡ്ജും സമ്മാനങ്ങളും.
വിജയികൾക്ക് ഫ്യൂച്ചർ ഹീറോ എന്നെഴുതിയ തൊപ്പിയും റിസ്റ്റ് ബാൻഡും ലഭിക്കും. വിഡിയോ ഗെയിമിലെ സൂപ്പർ ഹീറോകളായി ലക്ഷ്യങ്ങൾ ഓരോന്നായി നേടാം. ഉദ്വേഗം വളർത്തുക, വിമർശനാത്മകമായി കാര്യങ്ങളെ പഠിക്കുക, ആത്മവിശ്വാസം വളർത്തുക, ആശയവിനിമയ ശേഷി വർധിപ്പിക്കുക, ഭാവന വളർത്തുക എന്നിവയാണ് വിനോദ പരിപാടികളുടെ പ്രധാന ലക്ഷ്യം.
നാളെയുടെ സാങ്കേതിക വിദ്യകളെ പരീക്ഷിക്കാനുള്ള അവസരവുമുണ്ട്.
തൊട്ടും, മണത്തും, കണ്ടും കേട്ടും ലോകത്തെ അറിയാം. നാളെയുടെ ഉപകരണമോ സാങ്കേതിക വിദ്യയോ സ്വന്തമായി രൂപപ്പെടുത്താനും വിജയിക്കാനുമുള്ള അവസരവുമുണ്ട്. അവധി ദിവസങ്ങളിലെ ലക്ഷ്യ കേന്ദ്രമായി ഫ്യൂച്ചർ ഹീറോ വിഭാഗം മാറിയതായി അധികൃതർ പറയുന്നു.