ദുബായ്∙ കളരിയുടെ അടവും ചുവടും പയറ്റി തെളിഞ്ഞ 267 അഭ്യാസികൾ, പറന്നുയരുന്ന ഫാൽക്കൺ പക്ഷിയുടെ രൂപത്തിൽ ചുവടുറപ്പിച്ചപ്പോൾ പിറന്നത് ആയോധന കലകളിലെ പുതിയ ഗിന്നസ് ലോക റെക്കോർഡ്...

ദുബായ്∙ കളരിയുടെ അടവും ചുവടും പയറ്റി തെളിഞ്ഞ 267 അഭ്യാസികൾ, പറന്നുയരുന്ന ഫാൽക്കൺ പക്ഷിയുടെ രൂപത്തിൽ ചുവടുറപ്പിച്ചപ്പോൾ പിറന്നത് ആയോധന കലകളിലെ പുതിയ ഗിന്നസ് ലോക റെക്കോർഡ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കളരിയുടെ അടവും ചുവടും പയറ്റി തെളിഞ്ഞ 267 അഭ്യാസികൾ, പറന്നുയരുന്ന ഫാൽക്കൺ പക്ഷിയുടെ രൂപത്തിൽ ചുവടുറപ്പിച്ചപ്പോൾ പിറന്നത് ആയോധന കലകളിലെ പുതിയ ഗിന്നസ് ലോക റെക്കോർഡ്. യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിന്റെ രൂപത്തിൽ അണിനിരന്നു കളരി മുറകൾ പ്രദർശിപ്പിച്ചവരിൽ 4 മുതൽ 60 വയസ്സുവരെയുള്ളവർ ഉണ്ടായിരുന്നു. 

ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.റഹീസ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി ക്ലബ് ദുബായിലെ വിദ്യാർഥികളാണ് പുതിയ റെക്കോർഡിന് ഉടമകൾ. ദുബായ് പൊലീസിന്റെ സത്വയിലെ മൈതാനത്താണു റെക്കോർഡ് പ്രകടനം നടന്നത്.

കളരി ക്ലബ് പ്രതിനിധികൾ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ADVERTISEMENT

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധി അൽ വലീദ് ഒസ്മാൻ റെക്കോർഡ് അംഗീകരിച്ചു സർട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ബ്രിഗേഡിയർ റാഷിദ് ഖലിഫ ബിൻ ദാർവിഷ് അൽ ഫലാസി, ലഫ്. മുരാദ് ഷാബൻ, ഫാത്തിമ ബു ഹജീർ എന്നിവർ പ്രകടനങ്ങൾക്കു സാക്ഷികളായി.യുഎഇ ദേശീയ ദിനത്തിനുള്ള ഇന്ത്യയുടെ ആദരവായാണു കളരിപ്പയറ്റ് അവതരിപ്പിച്ചതെന്നു ദുബായ് കളരി ക്ലബ് പ്രിൻസിപ്പൽ റഹീസ് ഗുരുക്കൾ പറഞ്ഞു.

English Summary: Students of Indian martial art Kalari in Dubai set Guinness World Record

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT