ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതൽ തുറക്കും: ഫൈസൽ കോട്ടിക്കൊള്ളോൻ
ദുബായ്∙ ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരാനും ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതലായി തുറന്നു കിട്ടാനും ബിസിനസ് കൗൺസിൽ വഴി സാധിക്കുമെന്നു യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ അധ്യക്ഷനായ ഫൈസൽ കോട്ടിക്കൊള്ളോൻ ‘മനോരമ’യോടു പറഞ്ഞു.......
ദുബായ്∙ ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരാനും ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതലായി തുറന്നു കിട്ടാനും ബിസിനസ് കൗൺസിൽ വഴി സാധിക്കുമെന്നു യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ അധ്യക്ഷനായ ഫൈസൽ കോട്ടിക്കൊള്ളോൻ ‘മനോരമ’യോടു പറഞ്ഞു.......
ദുബായ്∙ ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരാനും ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതലായി തുറന്നു കിട്ടാനും ബിസിനസ് കൗൺസിൽ വഴി സാധിക്കുമെന്നു യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ അധ്യക്ഷനായ ഫൈസൽ കോട്ടിക്കൊള്ളോൻ ‘മനോരമ’യോടു പറഞ്ഞു.......
ദുബായ്∙ ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം കൊണ്ടുവരാനും ഇന്ത്യൻ കമ്പനികൾക്ക് യുഎഇ വിപണി കൂടുതലായി തുറന്നു കിട്ടാനും ബിസിനസ് കൗൺസിൽ വഴി സാധിക്കുമെന്നു യുഎഇ – ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ അധ്യക്ഷനായ ഫൈസൽ കോട്ടിക്കൊള്ളോൻ ‘മനോരമ’യോടു പറഞ്ഞു. 2015 മുതൽ യുഎഇയിൽ നിന്നുള്ള കമ്പനികൾ ഇന്ത്യയിൽ മുതൽമുടക്ക് നടത്തുന്നുണ്ട്.
Also read: കുഞ്ഞുങ്ങളേ, പോയി വളർന്ന് പെരുകി മിടുക്കരാകൂ...; കടലിലേക്ക് ഒഴുക്കിയത് 55 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ
യുഎഇയിലെ പ്രധാന നിർമാണ കമ്പനിയായ ഇമാർ ഗ്രൂപ്പ് ശ്രീനഗറിൽ 800 കോടി രൂപ ചെലവിൽ (10 കോടി ഡോളർ) ഷോപ്പിങ് മാളിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. യുഎഇയിലെ പ്രധാന ബാങ്കായ എമിറേറ്റ്സ് എൻബിഡിയും ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 6 ലക്ഷം കോടി രൂപയുടെ (7500 കോടി ഡോളർ) നിക്ഷേപം ഇന്ത്യയിൽ ഉറപ്പു നൽകിയിട്ടുണ്ട്. പഴയ കാലത്തെ ചില തീരുമാനങ്ങൾ ഇന്ത്യ – യുഎഇ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയിരുന്നു.
എന്നാൽ, പുതിയ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ കൂടുതൽ വിശ്വാസം വളർന്നിരിക്കുന്നു. ഇന്ത്യൻ നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥലമായി യുഎഇ മാറി. യുഎഇ കമ്പനികളായ മുബാദല, വിസ് ഫിനാൻഷ്യൽ, ഡിപി വേൾഡ്, ഇമാർ, എമിറേറ്റ്സ് എയർലൈൻ, എമിറേറ്റ്സ് എൻബിഡി ബാങ്ക് എന്നിവരും ഇന്ത്യൻ കമ്പനികളായ ടാറ്റ, റിലയൻസ്, അദാനി, ഓല, സിറോദ, ഉഡാൻ, ഇസി മൈ ട്രിപ്, കെഫ് ഹോൾഡിങ്സ്, ബ്യൂമെക് കോർപറേഷൻ, അപ്പാരൽ ഗ്രൂപ്പ്, ലുലു ഫിനാൻഷ്യൽ, ഇഎഫ്എസ് എന്നിവരും ബിസിനസ് കൗൺസിലിൽ സ്ഥാപക അംഗങ്ങളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് വലിയ നിക്ഷേപങ്ങളെ പ്രതീക്ഷിക്കാം.
അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ബാങ്കിങ്, ഊർജ രംഗം ഉൾപ്പെടെയുള്ള മേഖലകളിലാണ് നിക്ഷേപം വരാൻ പോകുന്നത്. യുഎഇയിൽ ബഹുഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്കു വളരാനുള്ള ഏറ്റവും അനുകൂല സാഹചര്യമാണിത്. റിലയൻസ് യുഎഇയിലും യുഎഇ കമ്പനി മുബാദല റിലയൻസിലും നിക്ഷേപം നടത്തിക്കഴിഞ്ഞു. ഡിജിറ്റൽ പേമെന്റ് രംഗത്ത് അബുദാബിയിലെ വിസ് ഫിനാൻഷ്യൽ ഇന്ത്യയിൽ പ്രവർത്തനം ചെറിയ തോതിൽ ആരംഭിച്ചു. ദുബായ് പോർട്ട് (ഡിപി വേൾഡ്) വൻ നിക്ഷേപ പദ്ധതികളാണ് ഇന്ത്യയിൽ കൊണ്ടു വരാൻ പോകുന്നത്.
ബിസിനസ് കൗൺസിലിന്റെ കോ ചെയർമാൻ സ്ഥാനം ഡിപി വേൾഡിനാണ്. നിക്ഷേപകർക്കു വേണ്ട സൗകര്യങ്ങൾ നൽകുന്ന ഔദ്യോഗിക സമിതിയായി ബിസിനസ് കൗൺസിൽ പ്രവർത്തിക്കും. ശരിയായ നിക്ഷേപം, കൃത്യമായ മാർഗ നിർദേശം എന്നിവയിൽ ഇരു രാജ്യങ്ങൾക്കും ആശ്രയിക്കാവുന്ന സമിതിയായിരിക്കും ബിസിനസ് കൗൺസിൽ എന്നും ഫൈസൽ പറഞ്ഞു. ഡിപി വേൾഡ് ഇന്ത്യ സബ് കോണ്ടിനന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ റിസ്‌വാൻ സൂമർ ആയിരിക്കും ബിസിനസ് കൗൺസിൽ കോ–ചെയർമാൻ.
ബിസിനസ് കൗൺസിൽ ഇന്ത്യ ചാപ്റ്ററിന്റെ ചെയർമാൻ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ് യുഎഇ ചാപ്റ്ററിന്റെ ഉപാധ്യക്ഷനായിരിക്കും. ടാറ്റാ സൺസ് കോർപറേറ്റ് അഫയേഴ്സ് ഹെഡ് അങ്കൂർ ഗുപ്ത, ഓല സിഇഒ: ഭവിഷ് അഗർവാൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സിദ്ധാർഥ് ബാലചന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് കൗൺസിൽ അംഗങ്ങൾ. ഫസ്റ്റ് അബുദാബി ബാങ്ക് ഓപ്പറേഷൻസ് ഹെഡ് വികാസ് ആനന്ദിനെ ബിസിനസ് കൗൺസിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി നിയമിച്ചു.