ഭാരത് മാതാ കീ ജയ് വിളിച്ച് പ്രവാസികൾ; ദുബായിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്
ദുബായ് ∙ ദുബായിൽ നടക്കുന്ന കോപ്28 യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ പ്രവാസികൾ ദുബായ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് മുദ്രാവാക്യം വിളിയോടെ വരവേൽപ് നൽകി.'സാരെ ജഹാൻ സേ അച്ഛാ' പാടുകയും 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം' എന്നുറക്കെ

ദുബായ് ∙ ദുബായിൽ നടക്കുന്ന കോപ്28 യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ പ്രവാസികൾ ദുബായ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് മുദ്രാവാക്യം വിളിയോടെ വരവേൽപ് നൽകി.'സാരെ ജഹാൻ സേ അച്ഛാ' പാടുകയും 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം' എന്നുറക്കെ വിളിക്കുകയും ചെയ്തു ചെയ്തു.
തുടർന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിലെ തന്റെ പേജിൽ യാത്രയുടെ പുതിയ വിശേഷം പങ്കുവച്ചു. മികച്ച ഒരു ഗ്രഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, ഇന്ന് നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ അദ്ദേഹം പ്രസംഗിച്ചു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അദ്ദേഹം ഇന്ന് തന്നെ യുഎഇയിൽ നിന്ന് മടങ്ങുമെന്നാണ് റിപോര്‍ട്. ഇൗ മാസം 12നാണ് കോപ്28 സമാപിക്കുക.