തുർക്കിയിൽ യുഎഇ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു
അബുദാബി∙ യുഎഇയുടെ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുർക്കിയിൽ പ്രവർത്തനമാരംഭിച്ചു. റെയ്ഹാൻലി ഡിസ്ട്രിക്ടിലെ ഹാത്തയിലെ ആശുപത്രിയിൽ രോഗികളെ സ്വീകരിച്ചുതുടങ്ങി.......

അബുദാബി∙ യുഎഇയുടെ രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ തുർക്കിയിൽ പ്രവർത്തനമാരംഭിച്ചു. റെയ്ഹാൻലി ഡിസ്ട്രിക്ടിലെ ഹാത്തയിലെ ആശുപത്രിയിൽ രോഗികളെ സ്വീകരിച്ചുതുടങ്ങി.
Also read: സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ച് ലുസെയ്ലും
200 കിടക്കകളുള്ള ആശുപത്രിയിൽ 20 തീവ്രപരിചരണ ബെഡ്, അത്യാധുനിക സൗകര്യങ്ങളുള്ള 2 ശസ്ത്രക്രിയാ മുറി, 2 തീവ്ര പരിചരണ വിഭാഗം, ലബോറട്ടറി, ഫാർമസി എന്നിവ ഉൾപ്പെടും. 5 ദിവസത്തിനകമാണ് 2 ആശുപത്രികളും സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. സർഹൻ അൽ നെയാദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ തുർക്കിയിലെ യുഎഇ സ്ഥാനപതി സഈദ് താനി ഹാരിബ് അൽദാഹിരിയും പങ്കെടുത്തു. നേരത്തെ തുർക്കിയിലെ ഗാസിയാൻടെപിൽ 50 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. തുർക്കിയിലേക്കും സിറിയയിലേക്കും 113 വിമാനങ്ങളിലായി യുഎഇ ഇതുവരെ 3200 ടൺ അവശ്യവസ്തുക്കൾ എത്തിച്ചിരുന്നു. രണ്ടിടങ്ങളിലുമുള്ള യുഎഇയുടെ രക്ഷാദൗത്യസേന ഒട്ടേറെ പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുരികയും ചെയ്തിരുന്നു.