പരിമിതികൾ അതിജീവിച്ചു ഖുർആൻ പാരായണത്തിൽ റെക്കോർഡ്; 13കാരനു യുഎഇയുടെ ആദരം
ദുബായ്∙ ശാരീരിക പരിമിതികൾ അതിജീവിച്ചു ഖുർആൻ പാരായണത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ദുബായിൽ ആദരിച്ചു. യുഎഇ ചാപ്റ്റർ ജീലാനി സ്റ്റഡീസ് സെന്റർ കമ്മിറ്റിയാണ് ആദരവ് നൽകിയത്. സോൾ ഓഫ് സക്സസ് സൗഹൃദ സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പണ്ഡിതനും വളാഞ്ചേരി ഷെയ്ഖ്

ദുബായ്∙ ശാരീരിക പരിമിതികൾ അതിജീവിച്ചു ഖുർആൻ പാരായണത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ദുബായിൽ ആദരിച്ചു. യുഎഇ ചാപ്റ്റർ ജീലാനി സ്റ്റഡീസ് സെന്റർ കമ്മിറ്റിയാണ് ആദരവ് നൽകിയത്.
സോൾ ഓഫ് സക്സസ് സൗഹൃദ സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പണ്ഡിതനും വളാഞ്ചേരി ഷെയ്ഖ് ജീലാനി ഇസ്‍ലാമിക് അക്കാദമി പ്രിൻസിപ്പലുമായ മുഹമ്മദ് അബ്ദുറഹീം മുസ്‌ലിംയാർ വളപുരം മുഹമ്മദ് ഈസയ്ക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു. എമിറേറ്റ്സ് ഡെവലപ്മെന്റ് സെന്റർ ചെയർമാനും ഇമാറാത്തി കവിയുമായ ഡോ. അബ്ദുല്ല ബിൻ ഷമ്മ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ഖാദർ അൽ ബുഖാരി കടുങ്ങപ്പുരം അധ്യക്ഷത വഹിച്ചു.
ഷെയ്ഖ് ജീലാനി ഇസ്ലാമിക് അക്കാദമിയിൽ നിന്ന് ഈ വർഷം ബിരുദം കരസ്ഥമാക്കിയ പ്രവാസികളായ രണ്ടു വിദ്യാർഥികളെ മൊമന്റോ നൽകി അനുമോദിച്ചു. ഇമാം അഹ്‌മദ് അബ്ദുൽ ഫത്താഹ്, അബ്ദുൽ അസീസ് ഹുദവി പരതക്കാട് , ഹബീബ് ഹുദവി കാരകുന്ന്, ഖമറുൽ ഹുദാ ഹുദവി കാടാമ്പുഴ, അബ്ദുൽ ലത്തീഫ് എടപ്പാൾ, യുസഫ് ഹുദവി ഏലംകുളം തുടങ്ങിയവർ പ്രസംഗിച്ചു.