അബുദാബി∙ റമസാനിൽ ലോകത്തിന്റെ പട്ടിണിയകറ്റാൻ യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് വൻ ജനപിന്തുണ. ഒരാഴ്ചയ്ക്കിടെ 24.7 കോടി ദിർഹം സമാഹരിച്ചു.......

അബുദാബി∙ റമസാനിൽ ലോകത്തിന്റെ പട്ടിണിയകറ്റാൻ യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് വൻ ജനപിന്തുണ. ഒരാഴ്ചയ്ക്കിടെ 24.7 കോടി ദിർഹം സമാഹരിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ റമസാനിൽ ലോകത്തിന്റെ പട്ടിണിയകറ്റാൻ യുഎഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷണ പദ്ധതിക്ക് വൻ ജനപിന്തുണ. ഒരാഴ്ചയ്ക്കിടെ 24.7 കോടി ദിർഹം സമാഹരിച്ചു. വ്യക്തികൾ, ബിസിനസുകാർ തുടങ്ങി 13,220 പേരാണ് ഇത്രയും തുക സംഭാവന ചെയ്തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ആഴ്ചയാണ് കാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്.

Also read: പ്രവാസികളുടെ പ്രിയ താരം, ആ പിറന്നാൾ സമ്മാനം; ഇന്നസന്റിന്റെ ഓർമകളിൽ യുഎഇയിലെ സുഹൃത്ത് ചാക്കോ

ADVERTISEMENT

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് ആണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. ഇവർ അർഹരായവരെ കണ്ടെത്തി ഭക്ഷണം കൈമാറും. രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  എല്ലാവർക്കും പങ്കാളികളാകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.

ADVERTISEMENT

സംഭാവന നൽകാം

ADVERTISEMENT

വൺ ബില്യൻ മീൽസ് ക്യാംപെയ്ൻ വെബ്‌സൈറ്റിലൂടെയോ (https://www.1billionmeals.ae/) ഇത്തിസാലാത്ത്, ഡു മുഖേന എസ്എംഎസ് ആയോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ സംഭാവന കൈമാറാം. ഒന്നിച്ചോ ഗഡുക്കളായോ നൽകാം. ദുബായ് നൗ ആപ് വഴിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 10, 50, 100, 500 ദിർഹം വീതം നൽകാം. കഴിഞ്ഞ വർഷം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത്, കെനിയ, സെനഗൽ, തുനീസിയ, ഇറാഖ്, കൊസോവൊ ഉൾപ്പെടെ 50 രാജ്യങ്ങളിൽ ഉള്ളവർക്ക് ഭക്ഷണം എത്തിച്ചിരുന്നു.

എസ്എംഎസ് ഇങ്ങനെ

ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ്പ് ചെയ്താണ് സംഭാവന അയയ്ക്കേണ്ടത്. 10 ദിർഹമാണെങ്കിൽ 1034, 50 ആണെങ്കിൽ 1035, 100 ആണെങ്കിൽ 1036, 500 ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്എംഎസ് അയയ്ക്കാം. മൊബൈലിലെ ക്രെഡിറ്റിൽ നിന്ന് തുക ഈടാക്കും. വലിയ സംഭാവനകൾ നൽകാനുദ്ദേശിക്കുന്നവർ 800 9999 എന്ന നമ്പറിൽ 

ബന്ധപ്പെടാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT