അബുദാബി∙ റമസാൻ ഉപവാസത്തിലൂടെ ആർജിച്ച പുത്തൻ ഊർജവുമായി വിശ്വാസികൾ ഈദുൽഫിത്ർ ആഘോഷത്തിലേക്ക്. ഇന്നലെ വൈകിട്ട് ആകാശത്തു കണ്ട ശവ്വാൽ അമ്പിളിക്കല മനസ്സുകളിൽ നിറച്ചത് ആനന്ദ പ്രഭ.......

അബുദാബി∙ റമസാൻ ഉപവാസത്തിലൂടെ ആർജിച്ച പുത്തൻ ഊർജവുമായി വിശ്വാസികൾ ഈദുൽഫിത്ർ ആഘോഷത്തിലേക്ക്. ഇന്നലെ വൈകിട്ട് ആകാശത്തു കണ്ട ശവ്വാൽ അമ്പിളിക്കല മനസ്സുകളിൽ നിറച്ചത് ആനന്ദ പ്രഭ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ റമസാൻ ഉപവാസത്തിലൂടെ ആർജിച്ച പുത്തൻ ഊർജവുമായി വിശ്വാസികൾ ഈദുൽഫിത്ർ ആഘോഷത്തിലേക്ക്. ഇന്നലെ വൈകിട്ട് ആകാശത്തു കണ്ട ശവ്വാൽ അമ്പിളിക്കല മനസ്സുകളിൽ നിറച്ചത് ആനന്ദ പ്രഭ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ റമസാൻ ഉപവാസത്തിലൂടെ ആർജിച്ച പുത്തൻ ഊർജവുമായി വിശ്വാസികൾ ഈദുൽഫിത്ർ ആഘോഷത്തിലേക്ക്. ഇന്നലെ വൈകിട്ട്  ആകാശത്തു കണ്ട ശവ്വാൽ അമ്പിളിക്കല  മനസ്സുകളിൽ നിറച്ചത് ആനന്ദ പ്രഭ.  പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഗൾഫിൽ എങ്ങും  ദൈവ പ്രകീർത്തനങ്ങൾ (തക്ബീർ) ഉയർന്നു. യുഎഇ ഉത്സവത്തിന്റെ വെടിക്കെട്ടുതിർത്തു.

Also read: പെരുന്നാൾ പ്രാർഥനകളിൽ ലക്ഷങ്ങൾ; സമൃദ്ധിയുടെ പുതുലോകം പണിയാനാകണം: അബ്ദുസ്സലാം മോങ്ങം

ADVERTISEMENT

പിന്നീട് ആഘോഷത്തിനുള്ള തിരക്കിട്ട തയാറെടുപ്പുകൾ. തക്ബീർ അകലയൊലികൾ തീർത്ത ആവേശത്തിൽ വിശ്വാസികൾ ഇന്നു പുലർച്ചെ പെരുന്നാൾ നമസ്കാരത്തിനായി ആരാധനാലയങ്ങളിലേക്ക്. പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയ ഇരട്ടിമധുരം. ഇനിയുള്ള 4 ദിവസം ഉത്സവപ്രതീതി. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ 29 നോമ്പ് പൂർത്തിയാക്കിയാണ് ഇന്നു പെരുന്നാളിനെ വരവേൽക്കുന്നത്.

 

ഒമാനിൽ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് റമസാൻ 30 പൂർത്തിയാക്കി നാളെയായിരിക്കും പെരുന്നാൾ. വ്രതാനുഷ്ഠാനത്തിലൂടെ വിശപ്പിന്റെയും കരുണയുടെയും പങ്കുവയ്ക്കലിന്റെയും ക്ഷമയുടെയും പുതിയ പാഠങ്ങൾ  ഉൾക്കൊണ്ടാണ് പെരുന്നാളിനെ വരവേൽക്കുന്നത്. ഉപവാസത്തിലൂടെ നേടിയെടുത്ത ഈ സവിശേഷ ഗുണങ്ങൾ തുടർ ജീവിതത്തിനുള്ള ഇന്ധനമാക്കണമെന്ന് പണ്ഡിതന്മാർ ആഹ്വാനം ചെയ്തു.

 

ADVERTISEMENT

ഉപവാസത്തിലെ പാകപ്പിഴകൾക്ക് പരിഹാരമായി നിശ്ചയിച്ച ഫിത്ർ സകാത്ത് നൽകി എന്നു ഉറപ്പാക്കുന്നു വിശ്വാസികൾ. പുലർച്ചെ നടക്കുന്ന പെരുനാൾ നമസ്കാരത്തിന്റെ മുന്നറിയിപ്പായി 30 മിനിറ്റ് മുൻപ് പള്ളികളിൽനിന്ന് തക്ബീർ ധ്വനി (ദൈവ പ്രകീർത്തനങ്ങൾ) ഉയരും. യുഎഇയിൽ സർക്കാർ, സ്വകാര്യ ജീവനക്കാർക്ക് 4 ദിവസത്തെ അവധി ലഭിച്ചതോടെ ആഘോഷം അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി മലയാളികൾ.

 

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ അറിയിപ്പ് വന്നതോടെ വനിതകളും കുട്ടികളും മൈലാഞ്ചി അണിയുന്നതിന്റെ തിരക്കിലായിരുന്നു ഇന്നലെ. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം ചേർന്ന് മൈലാഞ്ചിച്ചോപ്പിൽ മതസൗഹാർദത്തിന്റെ മൊഞ്ച് പകർന്നു.

 

ADVERTISEMENT

ഹെന്ന വിദഗ്ധരായ കൂട്ടുകാരെ ബുക്ക് ചെയ്തുവച്ചവരും ഏറെ. ആഘോഷം എന്തുമാകട്ടെ കൈകളിൽ വർണപ്രപഞ്ചം തീർക്കുന്നതിൽ മതത്തിന്റെ അതിർവരമ്പുകളില്ല. വിവിധ മതസ്ഥർ ഒത്തുചേർന്നു മൈലാഞ്ചിയണിയുമ്പോൾ ഗൾഫിലെ ആഘോഷത്തിന് പത്തരമാറ്റ്.

 

പെരുന്നാൾ ദിനത്തിലും ഡയറക്ടറേറ്റ് ഓഫ് റസിഡൻസി സേവനം

 

ദുബായ്∙ പെരുന്നാൾ ദിനത്തിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സേവനങ്ങൾ ലഭിക്കും. വീസ സേവനങ്ങൾക്ക് സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നു വകുപ്പ് അഭ്യർഥിച്ചു.https://www.gdrfad.gov.ae/en, GDRFA DXB ജിഡിആർഎഫ്എ ഡിഎക്സ്ബി സ്മാർട് അപ്ലിക്കേഷൻ, ദുബായ് നൗ ആപ് എന്നിവയിലൂടെ വീസ സേവനങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

വകുപ്പിന്റെ ഒട്ടുമിക്ക സർവീസുകളും സ്മാർട് ചാനലുകളിൽ ലഭ്യമാണ്. അൽ അവീറിലെ പൊതു സേവന കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ലെ ജിഡിആർഎഫ്എ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും. അന്വേഷണങ്ങൾക്ക് ഏതു സമയത്തും ടോൾ ഫ്രീ നമ്പറായ 800 5111 ൽ വിളിക്കാം.