ദുബായ്∙ സഞ്ചാരികൾക്ക് ലോകത്തിന്റെ ജാലകം തുറന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന....

ദുബായ്∙ സഞ്ചാരികൾക്ക് ലോകത്തിന്റെ ജാലകം തുറന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സഞ്ചാരികൾക്ക് ലോകത്തിന്റെ ജാലകം തുറന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സഞ്ചാരികൾക്ക് ലോകത്തിന്റെ ജാലകം തുറന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിന് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ലോകത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റോളുകളും ലോകത്തിലെ മുൻനിര ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ കമ്പനികളും അവരുടെ പ്രത്യേക ട്രാവൽ പാക്കേജുകളും അവതരിപ്പിക്കുന്ന ട്രാവൽ മാർക്കറ്റിലേക്ക് സന്ദർശക പ്രവാഹം തുടങ്ങി.

Read also : 6 മാസം വിദേശത്തു കഴിഞ്ഞ് തിരിച്ചെത്താൻ അബുദാബി വീസക്കാർക്ക് 60 ദിവസ കാലാവധി വേണം

ദുബായിയുടെ രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. 150 രാജ്യങ്ങളിൽ നിന്ന് 2000 പ്രദർശകരാണ് മേളയിൽ എത്തിയിരിക്കുന്നത്. മേളയിൽ മുൻവർഷത്തേക്കാൾ 27% അധികം കമ്പനികൾ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം വിനോദ സഞ്ചാര മേഖലയിലെ പുത്തൻ രീതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ മേളയിൽ ചർച്ച ചെയ്യും. മേള നാളെ സമാപിക്കും.

ADVERTISEMENT

ഇന്ത്യ

സാംസ്കാരിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും വിളിച്ചോതുന്ന വിപുലമായ സ്റ്റോളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം ബോർഡുകൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ അടക്കം മേളയുടെ ഭാഗമാണ്. വിനോദ സഞ്ചാര മേഖലയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതാണ് ഇന്ത്യയുടെ പവിലിയൻ നൽകുന്ന സന്ദേശം. പ്രകൃതി സൗന്ദര്യ സംരംഭങ്ങൾ, വനം – വന്യജീവി വിനോദ സഞ്ചാര സാധ്യതകൾ എന്നിവയും ഇന്ത്യ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. കോവിഡാനന്തരം വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവഴിച്ചിരിക്കുന്നത് 1000 കോടി ഡോളറാണെന്നാണ് (82000 കോടി രൂപ) റിസർവ് ബാങ്ക് പുറത്തിറക്കിയ കണക്കിൽ സൂചിപ്പിക്കുന്നത്. കോവിഡ് കാലത്തെ യാത്രയെ അപേക്ഷിച്ച് 43% വർധനയാണ് 2022ലെ ആദ്യ 9 മാസം കൊണ്ടുണ്ടായത്. 2024 ആകുമ്പോഴേക്കും വിദേശ യാത്രകൾക്കായി ചെലവഴിക്കുന്ന തുക 4200 കോടി ഡോളർ (3.44 ലക്ഷം കോടി രൂപ) ആകുമെന്നാണ് പ്രവചനം. ഇന്ത്യൻ പവിലിയൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു.  

ADVERTISEMENT

ജർമനി

പ്രകൃതി സൗന്ദര്യം, ചരിത്ര ശേഷിപ്പുകൾ, യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള 51 സ്ഥലങ്ങൾ, യാത്രാ സൗകര്യം എന്നിവ മുൻനിർത്തിയാണ് ജർമൻ സ്റ്റോൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ജർമനി നിങ്ങളെ പ്രചോദിപ്പിക്കുന്നു എന്നതാണ് വിനോദ സഞ്ചാര മുദ്രാവാക്യം. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണ് വിനോദ സഞ്ചാര മേഖലയെന്നും ജർമനി പ്രഖ്യാപിക്കുന്നു. 

ADVERTISEMENT

മലേഷ്യ

പ്രകൃതി സൗഹൃദ സാഹസികത, മധുവിധു പാക്കേജുകൾ, ആഡംബര അവധിക്കാല പാർപ്പിടങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക പാക്കേജുകൾ എന്നിവ അവതരിപ്പിച്ചാണ് മലേഷ്യൻ സ്റ്റോൾ എത്തിയിരിക്കുന്നത്. 

ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവർക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളും ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കുന്നു. ജിസിസിയിലെ പ്രധാന വിമാന കമ്പനികളായ ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ്, സൗദിയ, എയർ അറേബ്യ, ഒമാൻ എയർ ,സലാം എയർ എന്നിവയുമായി പങ്കാളിത്ത കരാർ രൂപീകരിക്കാനും മലേഷ്യ ലക്ഷ്യമിടുന്നു. 

ടൂറിസം മലേഷ്യയും സൗദിയ, എയർ അറേബ്യ എന്നിവരുമായി ഇന്നു ധാരണാപത്രം ഒപ്പിടും. ഈ വർഷം 3 ലക്ഷം വിനോദ സഞ്ചാരികളെയും അതുവഴി 4110 കോടി ദിർഹത്തിന്റെ (91100 കോടി രൂപയുടെ) വരുമാനമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

English Summary : Arabian Travel Market opened in Dubai World Trade Centre