അബുദാബി∙ യുഎഇയിൽ ജനുവരി പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 12.9 ലക്ഷം പേർ ചേർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ...

അബുദാബി∙ യുഎഇയിൽ ജനുവരി പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 12.9 ലക്ഷം പേർ ചേർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ജനുവരി പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 12.9 ലക്ഷം പേർ ചേർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ജനുവരി പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 12.9 ലക്ഷം പേർ ചേർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജൂൺ 30നകം ഇൻഷുറൻസിൽ ചേരാത്തവർക്ക് 400 ദിർഹം (8910 രൂപ) പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു.

Read also : ലോക സഞ്ചാര ജാലകം തുറന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റ്

ആദ്യ 3 മാസത്തിനകം ഇൻഷുറൻസ് വരിക്കാരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ മാസം 2.9 ലക്ഷം പേർ പുതുതായി ചേർന്നു. യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാണ്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർക്കാർ, സ്വകാര്യ ജീവനക്കാർക്കെല്ലാം പരിരക്ഷ നൽകുന്നതാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 

ADVERTISEMENT

നാമമാത്ര പ്രീമിയമുള്ള ഇൻഷുറൻസ് തൊഴിലാളികൾ സ്വന്തം നിലയ്ക്കാണ് എടുക്കേണ്ടതെങ്കിലും അതാതു സ്ഥാപനങ്ങൾ തൊഴിൽ രഹിത ഇൻഷൂറൻസ് എടുത്തു നൽകിയാൽ മാത്രമേ മുഴുവൻ പേർക്കും പരിരക്ഷ ഉറപ്പുവരുത്താനാകൂവെന്ന് അധികൃതർ  അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകിൽ ഈ തുക കമ്പനി നേരിട്ട് അടയ്ക്കാം. അല്ലെങ്കിൽ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കാം. സ്വന്തം നിലയ്ക്ക് ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അറിയാത്തവർക്കും ഇത് ആശ്വാസമാകും.

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും.

ADVERTISEMENT

ഇളവ് ആർക്കൊക്കെ

ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ.

ADVERTISEMENT

English Summary : UAE’s Unemployment Insurance Scheme has exceeded 12 lakhs subscribers since its launch in January