അബുദാബി∙ യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നു. തിരിച്ചെടുക്കുകയോ മറ്റേതെങ്കിലും കറൻസിയാക്കി മാറ്റി നൽകുകയോ ചെയ്യുന്നില്ല......

അബുദാബി∙ യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നു. തിരിച്ചെടുക്കുകയോ മറ്റേതെങ്കിലും കറൻസിയാക്കി മാറ്റി നൽകുകയോ ചെയ്യുന്നില്ല......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നു. തിരിച്ചെടുക്കുകയോ മറ്റേതെങ്കിലും കറൻസിയാക്കി മാറ്റി നൽകുകയോ ചെയ്യുന്നില്ല......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങൾ 2000 രൂപ നോട്ടുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നു. തിരിച്ചെടുക്കുകയോ മറ്റേതെങ്കിലും കറൻസിയാക്കി മാറ്റി നൽകുകയോ ചെയ്യുന്നില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെയാണ് ധനകാര്യ സ്ഥാപനങ്ങൾ അവ സ്വീകരിക്കാതായത്. സെപ്റ്റംബർ വരെ സാവകാശം ഇന്ത്യയിലാണെന്നും ഇവിടെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നുമാണ് എക്സ്ചേഞ്ച് അധികൃതരുടെ നിലപാട്.

Also read: തല ചരിക്കാതെ കാണാം ചരിഞ്ഞ പള്ളി; അപൂർവ വാസ്തുവിദ്യ കൗതുകമാകുന്നു

ADVERTISEMENT

ഇത് ഇന്ത്യൻ വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി. ആവശ്യാനുസരണം രൂപ മാറ്റി ദിർഹമോ ഡോളറോ ആക്കാമെന്ന് കരുതി വന്നവരും പ്രതിസന്ധിയിലായി. നാട്ടിൽ പോയി വരുമ്പോൾ കരുതിയ 2000 രൂപ നോട്ടുകളും എക്സ്ചേഞ്ചിൽ കൊടുത്തു മാറാനാകാതെ പ്രയാസത്തിലാണ് പല പ്രവാസികളും. സെപ്റ്റംബറിനു മുൻപ് നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ ഇവ ഉപയോഗ ശൂന്യമാകുമോ എന്ന ആശങ്കയിലാണ്. നാട്ടിൽ പോകുന്ന മറ്റാരുടെയെങ്കിലും കൈവശം കൊടുത്തുവിടാനാകുമോ എന്നാണ് പലരും നോക്കുന്നത്.

2000 രൂപയ്ക്ക് ആദായ വിൽപന

ADVERTISEMENT

സാധാരണ 1000 ഇന്ത്യൻ രൂപ ലഭിക്കാൻ ഇന്നലത്തെ നിരക്ക് അനുസരിച്ച് 46 ദിർഹമാണ് എക്സ്ചേഞ്ചിനു നൽകേണ്ടത്. പക്ഷേ 2000 രൂപയുടെ നോട്ട് സ്വീകരിക്കാൻ തയാറാണെങ്കിൽ 1000 രൂപയ്ക്ക് 42 ദിർഹം എന്ന തോതിൽ നൽകിയാൽ മതി. 2000 രൂപയുടെ ഒരു നോട്ട് സ്വീകരിക്കുന്നവർക്ക് 180 രൂപ ലാഭം. ഒരാൾക്ക് 25,000 രൂപ വരെ നാട്ടിൽ കൊണ്ടുപോകാമെന്നിരിക്കെ നാലംഗ കുടുംബം പോകുമ്പോൾ 1 ലക്ഷം രൂപം വരെ കൊണ്ടുപോകാമെന്നും ഇതുവഴി 9000 രൂപ വരെ നേടാമെന്നും ധനവിനിമയ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നാട്ടിലെത്തിയാൽ ഇത് ബാങ്കിൽ കൊടുത്ത് മാറ്റിയെടുക്കാനാവും.

ഹജ് തീർഥാടകർക്കും മുന്നറിയിപ്പ്

ADVERTISEMENT

ഹജ് തീർഥാടകർ 2000 രൂപ നോട്ടുകൾ കൊണ്ടുവരരുതെന്ന് സൗദിയിലെ ധനകാര്യ സ്ഥാപനങ്ങൾ മുന്നറിയിപ്പു നൽകി. സൗദിയിൽ എത്തിയാൽ ഇവ റിയാലാക്കി മാറ്റാനാകില്ലെന്നും ഓർമിപ്പിച്ചു.

പ്രതിസന്ധി തരണം ചെയ്യുന്നത് കൂട്ടുകാരിൽനിന്ന് കടംവാങ്ങി 

ഏപ്രിലിലാണ് അബുദാബിയിലെത്തിയത്. യാത്രയിൽ കയ്യിൽ കരുതാൻ സൗകര്യത്തിനും കൂടുതൽ നോട്ടുകെട്ടുകൾ കൊണ്ടുനടക്കുന്നത് ഒഴിവാക്കാനുമാണ് 2000 രൂപ നോട്ടുകൾ കരുതിയത്. ക്രെഡിറ്റ് കാർഡ് ഇല്ലാത്തതിനാൽ സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങിയാണ് പ്രതിസന്ധി തരണം ചെയ്യുന്നത്. സർക്കാർ പൊടുന്നനെ തീരുമാനം മാറ്റുമ്പോൾ ഇക്കാര്യങ്ങൾ കൂടി കണക്കിലെടുക്കണം-നരേന്ദ്രൻ, വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി.

English Summary : Money exchanges in UAE shun Indian currency after RBI decides to withdraw Rs 2000 note.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT