അബുദാബി∙ മധ്യപൂർവദേശത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക.......

അബുദാബി∙ മധ്യപൂർവദേശത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മധ്യപൂർവദേശത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക. ഒരു തവണ ചാർജ് ചെയ്താൽ 200 കി.മീ വരെ സഞ്ചരിക്കാമെന്ന്  മാലിന്യനിർമാർജന വിഭാഗമായ തദ്‌വീർ അറിയിച്ചു.

Also read: സ്മാർട്ടാകാൻ അബുദാബി; നാൽക്കവലകളിലെ തിരക്ക് അഴിക്കാൻ നിർമിത ബുദ്ധി

ADVERTISEMENT

കാർബൺ രഹിത യുഎഇ 2050 പദ്ധതിക്കു ആക്കംകൂട്ടുന്നതാണ് പദ്ധതി. റെനോ ട്രക്ക്‌സ് മിഡിൽ ഈസ്റ്റ്, അൽ മസാഊദ് എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രിക്കൽ ട്രക്ക് പുറത്തിറക്കുന്നത്. ഇക്കോ വേസ്റ്റ് എക്‌സിബിഷനിലായിരുന്നു ഇതുസംബന്ധിച്ച കരാറിൽ തദ്​വീറും അൽ മസാഊദും ഒപ്പിട്ടത്. ഉയർന്ന താപനിലയിൽ വാഹനത്തിന്റെ പ്രകടനം പരിശോധിക്കാനായി തദ്​വീർ പരീക്ഷണയോട്ടം നടത്തും.

വിജയകരമായാൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. പാരിസ്, ബാഴ്‌സലോന തുടങ്ങിയ നഗര കേന്ദ്രങ്ങളിൽ ഇതിനകം നൂറോളം ട്രക്കുകൾ സർവീസ് നടത്തിവരുന്നു. 2 നഗരങ്ങളിലുമായി വർഷത്തിൽ 4000 ടണ്ണിലധികം കാർബൺഡയോക്സൈഡ് നീക്കം ചെയ്യും. വർഷത്തിൽ 1,000 കാറുകൾ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിനു തുല്യമാണിതെന്ന് അധികൃതർ വിശദീകരിച്ചു.

ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ഉടനീളം 800ലേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ റീ ചാർജ് ചെയ്യാൻ പ്രയാസമുണ്ടാകില്ല. സുസ്ഥിര വികസനം ഉറപ്പാക്കാൻ സമസ്ത മേഖലകളിലുമുള്ള സ്ഥാപനങ്ങൾ നവീന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കിവരികയാണെന്ന് തദ്​വീർ എംഡിയും സിഇഒയുമായ അലി അൽ ദാഹിരി പറഞ്ഞു.

ആഗോളതാപനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ ഇലക്ട്രിക് ട്രക്കുകൾക്ക് നിർണായക പങ്കുവഹിക്കാനാവുന്നതിൽ അഭിമാനിക്കുന്നതായി റെനോ ട്രക്ക്‌സ് ഇന്റർനാഷനൽ പ്രസിഡന്റ് ഒലിവിയർ ഡി. സെന്റ് മെലൂക്ക് പറഞ്ഞു.

ADVERTISEMENT

English Summary: uae middle easts first 100 electric waste truck launched in abu dhabi.