ഉഭയകക്ഷി ബന്ധം ശക്തമാക്കി അമീർ കസാഖിസ്ഥാനിൽ
ദോഹ∙ മധ്യ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കസാഖിസ്ഥാനിലെത്തി. ഇന്നു നടക്കുന്ന അസ്താന ഇന്റർനാഷനൽ ഫോറത്തിൽ അമീർ പങ്കെടുക്കും......

ദോഹ∙ മധ്യ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കസാഖിസ്ഥാനിലെത്തി. ഇന്നു നടക്കുന്ന അസ്താന ഇന്റർനാഷനൽ ഫോറത്തിൽ അമീർ പങ്കെടുക്കും. അസ്താന ഇന്റർനാഷനൽ എയർപോർട്ടിൽ പ്രസിഡന്റ് കാസിം-ജോമാർട് ടോകായെവ് നേരിട്ടെത്തിയാണ് അമീറിനെ സ്വീകരിച്ചത്.
കസാഖിസ്ഥാന്റെ സുപ്രധാന സാമ്പത്തിക പങ്കാളിയാണ് ഖത്തർ. ഈ വർഷം ആദ്യ പാദത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം 18 മടങ്ങ് വർധിച്ചു. കഴിഞ്ഞ വർഷം കസാഖിസ്ഥാനിലെ ഖത്തറിന്റെ നിക്ഷേപവും മൂന്നിരട്ടിയായി. കഴിഞ്ഞ വർഷം ജൂണിൽ കസാഖിസ്ഥാൻ പ്രസിഡന്റിന്റെ ദോഹ സന്ദർശനവും ഒക്‌ടോബറിൽ അമീർ നടത്തിയ അസ്താന സന്ദർശനവും ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കി.
കിർഗിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയാണ് കസാഖിസ്ഥാനിലെത്തിയത്. കിർഗിസിൽ പ്രസിഡന്റ് സദിർ ജപറോവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഒട്ടേറെ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നിർമിക്കുന്നതിനും ആരോഗ്യപരിചരണം-മെഡിക്കൽ സയൻസ്, ഫിനാൻസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള കരാറുകളിലും ഫിനാൻസ് രംഗത്തെ സഹകരണം ശക്തിപ്പെടുത്താനുള്ള ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
സൈനികം, കസ്റ്റംസ്, കാർഷിക ക്വാറന്റീൻ, കൃഷി, ഭക്ഷ്യസുരക്ഷ, ബാങ്കിങ് തുടങ്ങി നിരവധി മേഖലകളിലും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഉസ്ബക്കിസ്ഥാൻ സന്ദർശനശേഷമാണ് അമീർ കിർഗിസ്ഥാനിലെത്തിയത്. കസാഖിസ്ഥാനിലെ പര്യടനത്തിന് ശേഷം തജിക്കിസ്ഥാൻ കൂടി സന്ദർശിക്കുന്നതോടെ അമീറിന്റെ മധ്യേഷ്യൻ പര്യടനം പൂർത്തിയാകും.
English summary: Amir arrives in Kazakhstan capital.