മഞ്ഞുപാതകളിലൂടെ കളിച്ചുനടക്കാം; കുളിർകാഴ്ചകളുമായി സ്നോ പാർക്ക് തുറന്നു
അബുദാബി∙ ചുട്ടുപൊള്ളുന്ന യുഎഇയിൽ കുളിരണിയിക്കുന്ന കാഴ്ചകളിലേക്കു വാതിൽ തുറന്ന് സ്നോ പാർക്ക്. അബുദാബി റീം മാളിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് തുറന്നത്.......

അബുദാബി∙ ചുട്ടുപൊള്ളുന്ന യുഎഇയിൽ കുളിരണിയിക്കുന്ന കാഴ്ചകളിലേക്കു വാതിൽ തുറന്ന് സ്നോ പാർക്ക്. അബുദാബി റീം മാളിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് തുറന്നത്. മഞ്ഞുപാളികളുടെ മാന്ത്രിക ലോകത്തേക്കു സന്ദർശകരെ കൂട്ടിക്കൊണ്ടുപോയ ആദ്യദിനം തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ പേർ എത്തി.
മഞ്ഞുപെയ്യുന്ന മലകൾ, താഴ്‌വാരം, പാർക്ക്, തീവണ്ടി, തണുത്തുറഞ്ഞ തടാകം, വിപണി, കളിക്കളം എന്നിവയെല്ലാം സന്ദർശകരെ കോരിത്തരിപ്പിച്ചു. കൊച്ചുകൂട്ടുകാർ ഐസ് പാർക്കിൽ കളിച്ചുതിമിർത്തപ്പോൾ ബസാറിൽ ഷോപ്പിങ്ങ് തിരക്കിലായിരുന്നു രക്ഷിതാക്കൾ. വ്യത്യസ്ത സോണുകളാക്കി തിരിച്ച പാർക്കിലെ ഓരോ റൈഡും ആകർഷകമാണെങ്കിലും കൊടുംതണുപ്പിൽ ഒരിടത്തും ഇരിപ്പുറപ്പിക്കാതെ ഒന്നിൽനിന്ന് മറ്റൊന്നിലേക്കു ഓടിക്കയറുകയായിരുന്നു കുരുന്നുകൾ.
മൈനസ് 2 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ച പാർക്കിനകത്തെ മഞ്ഞുവീഴ്ചയാണ് മറ്റൊരു ആകർഷണം. കത്തിക്കയറുന്ന ചൂട് കാലത്തു ഈ മഞ്ഞുപാർക്കിലേക്ക് വേനൽ അവധിക്കാലത്ത് ജനപ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മാജിദ് അൽ ഫുതൈം ഗ്ലോബൽ സ്നോ വൈസ് പ്രസിഡന്റ് മുഹമ്മദ് ഏൽ എത്‌രി പറഞ്ഞു.എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന നല്ല വിനോദകേന്ദ്രമാണിത്.
പാർക്കിനകത്ത് ചൂടുവിഭവങ്ങൾ കഴിക്കാനും അവസരമുണ്ട്. ഉദ്ഘാടന ചടങ്ങിൽ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി, മാജിദ് അൽ ഫുതൈം സിഇഒ ഇഗ്നേസ് ലഹൂദ് എന്നിവർ പങ്കെടുത്തു.
ടിക്കറ്റ് നിരക്ക്
∙ 215 ദിർഹം.
∙ ഫാമിലി പാസ് (5) 860 ദിർഹം.
പ്രവേശനം
∙ ഞായർ–വ്യാഴം: രാവിലെ 10 മുതൽ രാത്രി 10 വരെ
∙ വെള്ളി, ശനി: രാവിലെ 10 മുതൽ രാത്രി 12 വരെ.
English Summary: Abu Dhabi’s first indoor snow park opens to the public.