ദോഹ∙ വായനക്കാരിൽ വിസ്മയമുണർത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ കയ്യെഴുത്തു പ്രതികളും. കയ്യെഴുത്തു പ്രതികളിൽ ആയിരം വർഷം പഴക്കമുള്ള സുവർണ ഖുർ ആനും ഉൾപ്പെടുന്നു. പ്രശസ്ത അറബിക് കാലിഗ്രാഫർ ആയിരുന്ന ഇബ്ൻ അൽ ബവാബ് എഴുതിയതാണിത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വായനക്കാരിൽ വിസ്മയമുണർത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ കയ്യെഴുത്തു പ്രതികളും. കയ്യെഴുത്തു പ്രതികളിൽ ആയിരം വർഷം പഴക്കമുള്ള സുവർണ ഖുർ ആനും ഉൾപ്പെടുന്നു. പ്രശസ്ത അറബിക് കാലിഗ്രാഫർ ആയിരുന്ന ഇബ്ൻ അൽ ബവാബ് എഴുതിയതാണിത്. ഒറിജിനൽ കയ്യെഴുത്തു പ്രതി ബവേറിയൻ ദേശീയ ലൈബ്രറിയിലാണ് സൂക്ഷിച്ചു വരുന്നത്.

ADVERTISEMENT

നിഗൂഡമായ വോയ്‌നിച്ച് കയ്യെഴുത്തു പ്രതികളുടെ ശരിപ്പകർപ്പുകളുമുണ്ട്. ഇതിലെ ഭാഷ ഇനിയും അജ്ഞാതമാണ്. യേൽ സർവകലാശാലയിലാണ് ഇവ സൂക്ഷിക്കുന്നത്. ക്രിസ്റ്റഫർ കൊളംബസിന്റെ ജേണൽ, സ്‌പെയിൻ രാഞ്ജിക്ക് അദ്ദേഹമെഴുതിയ കത്ത്, ലിയനാർഡോ ഡാവിഞ്ചിയുടെ കയ്യെഴുത്തു പ്രതികൾ എന്നിവയെല്ലാം പവിലിയനിലുണ്ട്. 60 ദശലക്ഷത്തിലധികം മൂല്യമുള്ള ഡാവിഞ്ചിയുടെ കയ്യെഴുത്തു പ്രതികൾ നിലവിൽ ബിൽഗേറ്റ്‌സിന്റെ സ്വന്തമാണ്.

ADVERTISEMENT

അറേബ്യൻ സംസ്‌കാരത്തെക്കുറിച്ചുള്ള പടിഞ്ഞാറൻ ലോകത്തിലെ ഏറ്റവും വിഖ്യാതമായ റെസുവാസ്‌കി കയ്യെഴുത്തു പ്രതികളും ഇവിടെ കാണാം. ഓട്ടോമാൻ സുൽത്താൻ മുറാദ് ഒന്നാമന്റെയും സുൽത്താൻ അബ്ദുൽഹമീദിന്റെയും കാലത്തെ ഖുർ ആൻ കയ്യെഴുത്തു പ്രതികളും  പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ പുരാതന വാളുകൾ, പരിച, വലിയ ഖുർ ആൻ, ഇസ്‌ലാമിക് പൈതൃകത്തിലെ പ്രധാന ചരിത്ര കയ്യെഴുത്തു പ്രതികൾ, 150 മുതൽ 700 വർഷങ്ങൾ വരെ പഴക്കമുള്ളവ ഉൾപ്പെടെ ഇവിടെ ഉണ്ട്.

ADVERTISEMENT

മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മാനവിക പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന അപൂർവ കയ്യെഴുത്തു പ്രതികളുടെ പവിലിയനും സന്ദർശക ശ്രദ്ധ നേടി കഴിഞ്ഞു. ഇത്തവണ ആദ്യമായി പോളണ്ടിന്റെ മാനുസ്‌ക്രിപ്റ്റം പബ്ലിഷിങ് ഹൗസും പങ്കെടുക്കുന്നു.

English Summary: Doha International Book Fair Exhibiting Rare Manuscripts.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT