തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ 50 ലക്ഷം കടന്നു
അബുദാബി∙ യുഎഇയിൽ 50 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്തു. പദ്ധതി പ്രഖ്യാപിച്ച് 6 മാസത്തിനകമാണ് ഇത്രയും പേർ റജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമായതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.....

അബുദാബി∙ യുഎഇയിൽ 50 ലക്ഷത്തിലേറെ പേർ തൊഴിൽ നഷ്ട ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്തു. പദ്ധതി പ്രഖ്യാപിച്ച് 6 മാസത്തിനകമാണ് ഇത്രയും പേർ റജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് പരിരക്ഷയുടെ ഭാഗമായതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
സർക്കാർ, സ്വകാര്യമേഖലകളിലെ ജോലി നഷ്ടപ്പെട്ടാൽ മാസത്തേക്കു നൽകുന്ന പദ്ധതിയിയിൽ േചരാനുള്ള സമയപരിധി ഒക്ടോബർ 1 വരെ നീട്ടിയിരുന്നു. ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹമും കൂടുതൽ ആണെങ്കിൽ 10 ദിർഹമും ആണ് ഇൻഷൂറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക. ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കുടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും. ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം.
ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം. ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാനാകും.
English Summary: More than five million sign up for UAE's unemployment insurance scheme.