ദുബായ്∙ ദുബായിലെ ഇമാർ മാളുകളിൽ ചെന്നാൽ നിങ്ങൾക്കൊരു അപൂർവസുന്ദര കാഴ്ച കാണാം. കൈവിരലുകളുടെ വശ്യതയാർന്ന ചലനങ്ങളാൽ

ദുബായ്∙ ദുബായിലെ ഇമാർ മാളുകളിൽ ചെന്നാൽ നിങ്ങൾക്കൊരു അപൂർവസുന്ദര കാഴ്ച കാണാം. കൈവിരലുകളുടെ വശ്യതയാർന്ന ചലനങ്ങളാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ ഇമാർ മാളുകളിൽ ചെന്നാൽ നിങ്ങൾക്കൊരു അപൂർവസുന്ദര കാഴ്ച കാണാം. കൈവിരലുകളുടെ വശ്യതയാർന്ന ചലനങ്ങളാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ ഇമാർ മാളുകളിൽ ചെന്നാൽ നിങ്ങൾക്കൊരു അപൂർവസുന്ദര കാഴ്ച കാണാം. കൈവിരലുകളുടെ വശ്യതയാർന്ന ചലനങ്ങളാൽ അനായാസം ചിത്രങ്ങൾ വരയ്ക്കുകയും കാലിഗ്രഫിയിൽ സന്ദർശകരുടെ പേരെഴുതിക്കൊടുക്കുകയും ചെയ്യുന്ന ഒരു കലാകാരൻ. ആള് മലയാളിയാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശി ഇസ്മായീൽ ബിൻ അബ്ദുൽ റഹ്മാൻ.

ദുബായിലെ എമിറേറ്റ്സ് കോപ്പിൽ ഗ്രാഫിക് ഡിസൈനറായ ഇദ്ദേഹം നിലവിൽ ദുബായിലെ ദുബായ് ഹിൽസ് മാളിലാണ് സർഗരചനയിൽ ഏർപ്പെടുന്നത്. കാലിഗ്രഫിയിലും ചിത്രരചനയിലും തന്റേതായ ശൈലി വികസിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് 30കാരൻ പറയുന്നു.

ഇസ്മായീൽ ബിൻ അബ്ദുൽ റഹ്മാൻ
ADVERTISEMENT

2015ൽ ആ കലാകാരൻ ജനിച്ചു

കുട്ടിയായിരിക്കുമ്പോഴേ ഇസ്മായീലിന് ചിത്രകലയോട് പ്രത്യേക അഭിനിവേശമായിരുന്നു. സ്കൂളിലെ കലാ മത്സരങ്ങളിൽ ചിത്രകലയിൽ സമ്മാനം ലഭിച്ചു. പിന്നീട്, പ്ലസ് ടു കഴിഞ്ഞ് ചിത്രകല പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ മാതാപിതാക്കൾ എതിര് നിന്നില്ല.  2011ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ചേർന്നു. 2015ൽ ഇവിടെ നിന്ന് അപ്ലൈഡ് ആർട്സിൽ ബിരുദം നേടി ചിത്രകലയുടെ വർണവിസ്മയങ്ങളിലേയ്ക്ക് യാത്രയാരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡിസൈനിങ്ങിലേക്ക് ശ്രദ്ധ പതിഞ്ഞത്.

ഫ്രൂട്ടിയുടെ പാക്കേജ് ഡിസൈന് ദേശീയ തലത്തിലുള്ള ക്യൂരിയസ് സ്റ്റുഡൻ്റ് അവാർഡ് ലഭിച്ചു. അങ്ങനെ മികച്ച ചില പ്രകടനങ്ങളുമായി നടക്കുമ്പോഴായിരുന്നു പ്രവാസം മനസിൽ ചിത്രം വരച്ചു തുടങ്ങിയത്. മികച്ച ഭാവിയിലേക്ക് വേറിട്ട ഒരു ബ്രഷ് ചലിപ്പിക്കൽ ആവശ്യമാണെന്ന് തോന്നി. 2017ൽ യുഎഇയില്‍ എത്തി. വൈകാതെ ദുബായിലെ ഒരു അഡ്വർടൈസ്മെന്റ് കമ്പനിയിൽ ജോലി ലഭിച്ചു. ഡിസൈനിങ്ങാണ്  തന്റെ ലോകം എന്ന് ചിന്തിച്ച്, ചിത്രകലയുടെ ക്യാൻവാസ് തൽക്കാലം മാറ്റിവച്ച് ജീവിച്ചുപോരുമ്പോഴായിരുന്നു ആ സംഭവം നടന്നത്.

ചിത്രകലയെ നെഞ്ചേറ്റുന്ന ദുബായ്

ADVERTISEMENT

2019ലായിരുന്നു അത്. ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് ആർട് എക്സിബിഷൻ കണ്ടാസ്വദിക്കാനായിരുന്നു സന്ദർശനം. പക്ഷേ, ലോക ചിത്രകലയുടെ സകല ശൈലികളിലും രീതികളിലുമുള്ള ചിത്രങ്ങളും പെയിന്റിങ്ങുകളും സമ്മേളിച്ച പ്രദർശനം ഇസ്മായീലിന്റെ ചിന്തകളെ മാറ്റി മറിച്ചു.

ഇസ്മായീൽ ബിൻ അബ്ദുൽ റഹ്മാൻ

ഡിസൈനിങ് മാത്രമല്ല, ചിത്രകല കൊണ്ടും ഒരു കലാകാരന് ജീവിക്കാനാകുമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിത്രകാരന്മാരുടെ സൃഷ്ടികളുടെ പ്രദർശനം തിരിച്ചറിവുണ്ടാക്കി. ഇവിടെ പ്രശസ്ത സ്പാനിഷ് ഡ്രിപ്പിങ് ആർടിസ്റ്റായ മാർക്കിനെ പരിചയപ്പെട്ടതോടെ ഇൗ ചിന്തകൾക്ക് കരുത്തു പകർന്നു. അദ്ദേഹത്തിന്റെ ശൈലി മനസിൽ വല്ലാതെ ഉടക്കി. പ്രദർശനം കണ്ട് തിരിച്ചു നടക്കുമ്പോൾ മനസ്സിലിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു, ഇതുപോലുള്ള ശൈലിയാണ് കണ്ടെത്തേണ്ടതെന്ന്. പിന്നെ അതിനായുള്ള ഗവേഷണമായി.

പരീക്ഷണങ്ങൾ തുടങ്ങാൻ ഏറെ നാൾ വേണ്ടി വന്നില്ല. സ്പെയിനിൽ നിന്നുള്ള പെയിന്റ് കൊണ്ടായിരുന്നു സർഗപ്രക്രിയ. എന്നാൽ അതു കിട്ടാൻ പ്രയാസമായതോടെ വീണ്ടും അന്വേഷണമായി. അതിനിടെയാണ് അറബിക് കാലിഗ്രഫിയിൽ കണ്ണുടക്കിയത്. അവിടെയും ഒരുപാടുപേർ പരമ്പരാഗത രീതിയിൽ കാലിഗ്രഫി ചെയ്തുവരുന്നതായി കണ്ടു.

സ്വയം ഒരു ശൈലി രൂപപ്പെടുത്തിയാലേ ശ്രദ്ധേയനാകാൻ പറ്റൂ എന്ന് മനസ്സിലാക്കി സുംഗുലി, ദിവാനി എന്നീ ശൈലികൾ ലയിപ്പിച്ച്  പ്രത്യേക ശൈലിയുണ്ടാക്കി. സ്വന്തമായി ശൈലി കണ്ടെത്തിയ ദുബായിലെ ലോകപ്രശസ്ത ട്യൂണീഷ്യൻ കാലിഗ്രഫർ എൽസീദായിരുന്നു പ്രചോദനം. റഷ്യൻ ചിത്രകാരൻ പൊക്രാസ് ലാംബാർസിന്‍റെ െഎഡിയോളജിയും പിന്തുണയായി. കാലിഗ്രഫി ഒരു പ്രത്യേക ഭാഷയിൽ ഒതുക്കേണ്ടതല്ലെന്ന് തെളിയിച്ച അദ്ദേഹം എട്ട് ഭാഷകളുടെ സമ്മിശ്രമായ ശൈലിയിലേയ്ക്ക് രൂപാന്തരം ചെയ്തു ശ്രദ്ധിക്കപ്പെട്ടയാളാണ്. ഏത് ഭാഷയിലും ഇദ്ദേഹത്തിന്റെ രചനകൾ നമുക്ക് വായിക്കാം. പരമ്പരാഗത ശൈലിയിൽ കുടുങ്ങി നിൽക്കാതെ, ഒരു അമൂർത്ത ചിത്രം ആസ്വദിക്കുംപോലെ അറബിക് അറിയാത്തവർക്കും തങ്ങളുടേതായ വീക്ഷണത്തിൽ വായിക്കാവുന്ന യൂണി സ്ക്രിപ്റ്റ് ശൈലിയാണ് ഇദ്ദേഹത്തിന്റേത്. കാലിഗ്രഫിയുടെ ഭാവി ഇവിടെയാണെന്ന് ഇസ്മായീൽ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ജീവിതത്തെ മാറ്റിമറിച്ചത്. 

ADVERTISEMENT

ചിത്ര രചനയിലും ഫ്രീസ്റ്റൈൽ ആണ് ഇൗ യുവ ചിത്രകാരൻ തിരഞ്ഞെടുത്തിട്ടുള്ളത്. കാൻവാസിൽ, ആധുനിക ചിത്രകലയുടെ ബ്രഷായ മാർക്കർ ഉപയോഗിച്ച് പ്രത്യേക ശൈലിയിൽ നിമിഷനേരം കൊണ്ട് ചിത്രവിസ്മയം തീർക്കുന്നു. ഇതിനെയെല്ലാം മാറ്റിനിർത്തുന്ന തന്റേതായ  ശൈലിയിലേക്കുള്ള യാത്രയിലാണ് ഇസ്മായീൽ.

 ഷാർജ കൾചറൽ ഡിപാർട്മെന്റ്, അജ്മാന്‍ ടൂറിസം ഡെവലപ്മെന്റ് ഡിപാർട്മെന്റ്, ദുബായ് സാമ്പത്തിക വിഭാഗം, കരീം, അൽ ഷബാബ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു. ദുബായ് കൾചറൽ വിഭാഗത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇസ്മായീൽ വരച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം ഇടംപിടിച്ചിട്ടുണ്ട്. ഷാർജ വെളിച്ചോത്സവം, ദുബായ് ബേ സ്ക്വയർ എന്നിവയടക്കം യുഎഇയിലെ വിവിധ വേദികളിൽ തത്സമയവും അല്ലാതെയുമുള്ള ചിത്ര പ്രദർശനം നടത്തിയിട്ടുള്ള ഇസ്മായീൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിനടുത്ത് പുതുതായി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ മുപ്പതോളം തൂണുകളിൽ വർണം കൊണ്ട് അദ്ഭുതം കാണിക്കാനുള്ള തയാറാടുപ്പിലാണ്. കൂടാതെ, ലോകപ്രശസ്ത ബ്രാൻഡുകള്‍ക്ക് വേണ്ടി ഡിസൈൻ ചെയ്യാനും ഒരുങ്ങുന്നു.

ഇസ്മായീൽ ബിൻ അബ്ദുൽ റഹ്മാൻ

കലാരംഗത്തെ മികവിന്റെ അടിസ്ഥാനത്തിൽ ദുബായ് കൾചറൽ വിഭാഗം യുഎഇ ഗോൾഡൻ വീസ നൽകി ആദരിച്ചതിനും തന്റെ കഴിവുകൾ പുറംലോകത്തെത്തിക്കാൻ സുവർണാവസരങ്ങൾ നൽകുന്നതിനും യുഎഇയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഗ്രാഫിക് ഡിസൈനർ ജോലിയോടൊപ്പം തന്റെ പാഷന് പിന്നാലെയും ബ്രഷ് ചലിപ്പിക്കാൻ കഴിയുന്നതാണ് കലാരംഗത്തെ വിജയം എന്ന് ഇസ്മായീൽ പറയുന്നു. 

English Summary: Malayali painter to become world famous with a distinct style in painting and calligraphy